അമ്മിണിമോൾക്ക് ഒരു പട്ടിക്കുട്ടനും പൂച്ചക്കുട്ടനുമുണ്ട്. പാവം പട്ടിക്കുട്ടനെ പൂച്ചക്കുട്ടന് ഒട്ടും ഇഷ്ടമല്ല. അവനെ കാണുമ്പോൾ തന്നെ പൂച്ചക്കുട്ടൻ മുഖം വീർപ്പിച്ചിരിക്കും.
ഒരുദിവസം പറമ്പിൽ ഓടിക്കളിക്കുകയായിരുന്നു പൂച്ചക്കുട്ടൻ. പെട്ടെന്ന് കാൽ വഴുതി 'പ്ധിം!' എന്നൊരു വീഴ്ച! അതൊരു കുഴിയായിരുന്നു. പാവം പൂച്ചക്കുട്ടൻ ''മ്യാവൂ...'' എന്ന് കരഞ്ഞു. കരച്ചിൽ കേട്ട് പട്ടിക്കുട്ടൻ ഓടിയെത്തി. അവൻ കുഴിയുടെ അടുത്തുനിന്ന് ''ബൗ..ബൗ'' എന്ന് ഉച്ചത്തിൽ കുരച്ചുകൊണ്ടിരുന്നു.
ശബ്ദംകേട്ട് ഒടുവിൽ അമ്മിണിമോൾ അങ്ങോട്ടോടിയെത്തി. അവിടെയതാ പൂച്ചക്കുട്ടൻ കുഴിയിൽ വീണുകിടക്കുന്നു! അവൾ അച്ഛന്റെ സഹായത്തോടെ പൂച്ചക്കുട്ടനെ കരയ്ക്കു കയറ്റി. തന്നെ രക്ഷിച്ച പട്ടിക്കുട്ടനോട് പൂച്ചക്കുട്ടൻ നന്ദി പറഞ്ഞു. ഇപ്പോൾ അവന്റെ ഏറ്റവും അടുത്ത ചങ്ങാതി ആരാണെന്നോ? പട്ടിക്കുട്ടൻ തന്നെ. ആപത്തിൽ സഹായിക്കുന്നവനാണ് യഥാർഥ ചങ്ങാതി.
Content Highlights: A heartwarming tale of a puppy and a kitten overcoming their rivalry.
Published: 02 Nov 2026, 11:48 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented