മുട്ടൻ മുട്ടനാട് ഒരു വലിയ ഇടിക്കാരനായിരുന്നു. അവന്റെ മുൻപിൽപ്പെട്ടാൽ ആർക്കും ഇടി ഉറപ്പ്! ഒരു നാൾ കിട്ടു മുയൽ കാരറ്റുമായി വരികയായിരുന്നു. അതാ തൊട്ടുമുൻപിൽ മുട്ടൻ! കിട്ടു പേടിച്ചോടി.

To advertise here,

'മുട്ടനെ ഒരു പാഠം പഠിപ്പിക്കണം!', കിട്ടു കരുതി. അവൻ തന്റെ കൂട്ടുകാരനായ മുള്ളപ്പനെ ചെന്നു കണ്ടു. മുള്ളപ്പൻ ഒരു മുള്ളൻപന്നിയാണ്. ഒരു ദിവസം മുട്ടൻ വരുന്ന നേരം അതാ വഴിയിൽ കിട്ടു മുയൽ! മുട്ടൻ പിന്നൊന്നും നോക്കിയില്ല അവനെ ഒറ്റയിടി! 'ഡും' പിന്നെ കേട്ടത് വലിയ കരച്ചിലാണ്. കിട്ടു മുയലെന്നു കരുതി മുട്ടൻ ഇടിച്ചത് മുള്ളപ്പനെയാണ്. അവൻ കിട്ടു മുയലിന്റെ മുഖംമൂടിയും വെച്ച് ഇരിക്കുകയായിരുന്നു. മുട്ടന്റെ മുഖത്ത് മുള്ളപ്പന്റെ മുള്ളുകൾ തറച്ചുകയറി. അതോടെ മുട്ടൻ ഒരു പാഠം പഠിച്ചു.