ഓഫീസിൽ തിരക്കിട്ട പണികൾക്കിടയിലായിരുന്നു സീത. അപ്പോഴാണ് സ്‌കൂളിൽ നിന്ന് ഫോൺ വന്നത്. ആദിത്യമോൾ സ്റ്റെപ്പിൽ നിന്ന് വീണ് നെറ്റിപൊട്ടിയത്രെ. ഇത്തരത്തിലുള്ള അപകടങ്ങൾ സ്‌കൂളിൽ പതിവാണ്. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാൻ ഓർക്കുക. അവ അധ്യാപകർ തന്നെ പറയുകയാണെങ്കിൽ കൂടുതൽ ഗുണം ചെയ്യും.

To advertise here,
  • ക്ലാസ്സ്മുറികളിലേക്കുള്ള പടിക്കെട്ടുകൾ കയറുമ്പോൾ തിക്കും തിരക്കും കൂട്ടരുതെന്ന് പറയണം. രാവിലെയും സ്‌കൂൾ വിടുന്ന സമയത്തും അധ്യാപകർ ആരെങ്കിലും അത് നിയന്ത്രിക്കുന്നത് നന്നായിരിക്കും.
  • ഒരു കാരണവശാലും മുൻപിലുള്ള കുട്ടിയെ തള്ളിമാറ്റി പോകരുതെന്ന് നിർദ്ദേശിക്കാം.
  • ബാത്ത്റൂമിലും പാത്രം കഴുകുന്നിടത്തും തിക്കും തിരക്കും കൂട്ടരുത്.
  • നിലത്ത് വെള്ളം പോയതുകണ്ടാൽ ആയമാരോട് പറയണം. അല്ലെങ്കിൽ അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്താം. നടക്കുമ്പോഴും വെള്ളമുണ്ടോയെന്ന് ശ്രദ്ധിക്കണം.
  • ടീച്ചറെയും മറ്റും കണ്ടാലുടനെ ഓടിമാറി അപകടമുണ്ടാക്കരുത്.
  • ബെഞ്ചും ഡസ്‌ക്കും ഒറ്റയ്ക്ക് തള്ളിമാറ്റി അപകടത്തിൽപ്പെടരുത്. നീക്കണമെങ്കിൽ ടീച്ചറോട് പറയുകയോ ഒന്നിച്ച് കുറേ പേർ ചേർന്ന് നീക്കുകയോ ചെയ്യാം.
  • ക്ലാസ്സ് വരാന്തയിലൂടെ ഒരിക്കലും ഓടരുത്. ഗ്രൗണ്ടിൽ കളിക്കുമ്പോഴും ശ്രദ്ധവേണം. കൂട്ടിയിടി ഒഴിവാക്കാൻ സ്വയം ശ്രദ്ധിക്കാൻ പറയണം.
  • ജനാലയിലും മറ്റും വലിഞ്ഞുകയറരുതെന്നും പറയണേ.