ഹോജ ഒരിക്കൽ രണ്ടുകിലോ ഇറച്ചി വാങ്ങി ഭാര്യയ്ക്ക് കൊടുത്തു. ഭാര്യ അത് നന്നായി പാകംചെയ്ത് തന്നത്താൻ കഴിച്ചു. ഉച്ചയ്ക്ക് വീട്ടിലെത്തിയ ഹോജ ഇറച്ചി നൽകാൻ ആവശ്യപ്പെട്ടപ്പോൾ പൂച്ച അത് കട്ടുതിന്നു എന്ന് ഭാര്യ കള്ളം പറഞ്ഞു.
ഭാര്യയുടെ സൂത്രം മനസ്സിലായ ഹോജ അപ്പോൾതന്നെ പൂച്ചയെ കൊണ്ടുവന്ന് ത്രാസിൽ ഇരുത്തി തൂക്കിനോക്കി. ത്രാസിൽ രണ്ടുകിലോ എന്ന് കാണിച്ചു. ഇത് കണ്ട ഹോജ ഭാര്യയോട് ചോദിച്ചു: ''ഇത് പൂച്ചയുടെ ഭാരമാണെങ്കിൽ പൂച്ച കഴിച്ച ബാക്കിയുള്ള ഇറച്ചിയുടെ ഭാരം എവിടെപ്പോയി? ഇനി ഇത് ഇറച്ചിയുടെ ഭാരമാണെങ്കിൽ, പൂച്ചയുടെ ഭാരം എവിടെ?'' ഹോജയുടെ ചോദ്യത്തിൽ പകച്ചുപോയ ഭാര്യ സത്യമെല്ലാം തുറന്നുപറഞ്ഞു. ഭാര്യയുടെ ഇറച്ചിക്കൊതി മനസ്സിലായ ഹോജയ്ക്ക് പാവം തോന്നി.
Content Highlights: Hodja buys two kilos of meat for cooking., The wife eats all the meat and blames the cat., Hodja weighs the cat on a scale and exposes the lie., The wife confesses the truth of her greed.
Published: 25 Sept 2026, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented