കാസർകോട് : അംഗീകൃത ലൈസൻസും യോഗ്യതയുമില്ലാതെ വൈദ്യുതജോലികൾ ചെയ്യുന്നവർക്കെതിരേ അധികൃതർ ഇടപെടണമെന്ന്‌ ഓൾ കേരള ലൈസൻസ്ഡ് വയർമെൻ സൂപ്പർവൈസേഴ്സ്‌ ആൻഡ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ (എ.കെ.എൽ.ഡബ്ല്യൂ.എ.) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇലക്‌ട്രിക്കൽ കോൺട്രാക്ടർമാർ നേരിടുന്ന ടെൻഡർ നടപടികളിലെ പ്രയാസങ്ങൾ, തൊഴിൽചെലവിലെ വർധന, പണിപൂർത്തിയാക്കൽ, തുകലഭിക്കാനുള്ള കാലതാമസം എന്നിവ ഗൗരമായി എടുത്ത് പരിഹാരം കാണണമെന്നും കൺവെൻഷൻ കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

To advertise here,

കെ.എസ്.ഇ.ബി. ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ കെ. സുഭിലാഷ് കുമാർ, പി.എം. ഹസൈനാർ, ജഗന്നാഥ നായിക്, കെ. സുനിൽകുമാർ, കൃഷ്ണദാസ്, ജഗൻമോഹൻ, ബാബുരാജ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ടി.എം. അൻവർ (പ്രസി.), ഭാസ്കര, എം. ചന്ദ്രശേഖരൻ (വൈസ്‌ പ്രസി.), കെ. ദയാനന്ദ (സെക്ര.), വി.വി. വിനോദ്‌കുമാർ, പി.എസ്. മുഹമ്മദ് സലിം (ജോ. സെക്ര.), കെ. മധുകര (ഖജാ.).