
തൃക്കരിപ്പൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് 'നല്ല ഭൂമി' ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണം, കാർബൺ ന്യൂട്രലിറ്റി, വിഭവ വിനിയോഗം എന്നീ വിഷയങ്ങളിൽ എൻ.എസ്.എസ്. വൊളൻ്റിയർമാർക്ക് ശാസ്ത്രീയവും പ്രായോഗികവുമായ അവബോധം നൽകുകയാണ് ക്ലാസിൻ്റെ ലക്ഷ്യം. കേരള കാർഷിക സർവകലാശാല റിട്ട. ഫാം സൂപ്രണ്ട് പി.വി. സുരേന്ദ്രൻ ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് കെ. ഷീജ അധ്യക്ഷയായി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ടി.പി. വിനോദ് കുമാർ, എൻ.എസ്.എസ്. വൊളൻ്റിയർമാരായ തേജസ്വിനി സായി, വഫ മറിയ ഫൈസൽ എന്നിവർ സംസാരിച്ചു.
Content Highlights: The NSS unit of Trikaripur GVHSS organized the Nalla Bhoomi orientation class focusing on nature conservation, carbon neutrality, and resource utilization.
Published: 25 Nov 2026, 11:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented