പുല്ലൂർ/ചെറുവത്തൂർ : ദേശീയപാതയിൽ കേളോത്തും മട്ടലായിയിലും ലോറി അപകടം.

To advertise here,

കേളോത്ത് വളവിൽ വീണ്ടും അപകടം. മഞ്ചേശ്വരത്തുനിന്ന് ഇരുമ്പാണി കയറ്റിവന്ന ലോറി വളവിൽ തെന്നി വീട്ടുവളപ്പിലേക്ക് മറിഞ്ഞു. ഞായറാഴ്ച രാത്രി ഒൻപതിനാണ് അപകടം. ലോറിഡ്രൈവർ മഞ്ചേശ്വരം സ്വദേശി അബ്ദുൾ ഷഹീലിന് (25) പരിക്കേറ്റു. ഇയാളെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ചാറ്റൽമഴയിൽ റോഡിൽ തെന്നിയാണ് അപകടം ഉണ്ടായതെന്ന് പറയുന്നു. രണ്ടാഴ്ചമുൻപ് ഇതേ സ്ഥലത്ത് രണ്ടപകടങ്ങൾ നടന്നിരുന്നു.

മട്ടലായിയിൽ ആക്‌സിലേറ്റർ മുറിഞ്ഞ് പിൻഭാഗത്തെ ടയറുകൾ ഊരിത്തെറിച്ച ചരക്ക് ലോറി മറിഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് ദേശീയപാതയിൽ മട്ടലായിയിലാണ് അപകടം.

ഈ സമയം മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

പള്ളിക്കരയിൽനിന്ന്‌ പ്ലൈവുഡ് സാധനങ്ങളുമായി തളിപ്പറമ്പിലേക്ക് പോവുകായിരന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ചന്തേര പോലീസെത്തി ഗതാഗതതടസ്സം ഒഴിവാക്കി. മറ്റ് വാഹനങ്ങളെത്തിച്ച് പ്ലൈവുഡ് സാധനങ്ങൾ മാറ്റിയശേഷം ക്രെയിൻ ഉപയോഗിച്ച്‌ ലോറി റോഡിൽനിന്ന്‌ മാറ്റി.