ധർമശാല : ആന്തൂർ നഗരസഭയയ്ക്ക് 16 കോടി രൂപ ചെലവിട്ട് ധർമശാലയിൽ പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. നിർമാണം പുരോഗമിക്കുകയാണ്. 2015-ൽ രൂപവത്ക്കരിച്ച നഗരസഭയ്ക്ക് ആസ്ഥാനമന്ദിരത്തിന്റെ അഭാവം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
നഗരസഭയുടെ ആദ്യ ഭരണസമിതി അധികാരമൊഴിയുന്നതിന് മുൻപ് കിഫ്ബിയിൽ 10 കോടി രൂപ ആദ്യം അനുവദിച്ച് ഉത്തരവായിരുന്നു. പിന്നീട് പരിഷ്കരിച്ച് 14 കോടിയായും ഇപ്പോൾ പുതിയ എസ്റ്റിമേറ്റ് പ്രകാരം 16 കോടിയും വേണ്ടിവരുമെന്നും കണക്കാക്കിയത്. നിലവിൽ 13.95 കോടി രൂപയുടെ സാമ്പത്തികാനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ആന്തൂർ നഗരസഭാ ഓഫീസ് കെട്ടിടസമുച്ചയം നിർമാണത്തിന് 2024 ഫെബ്രുവരി നാലിനാണ് തുടക്കമിട്ടത്.
ധർമശാലയിൽ ദേശീയ പാതയ്ക്ക് സമീപം പറശ്ശിനിക്കടവ് റോഡിൽ സംസ്ഥാന സർക്കാർ നൽകിയ സ്ഥലത്താണ് മൂന്നുനില കെട്ടിടം ഉയരുന്നത്. കെട്ടിടത്തിന് അടിയിലുള്ള പാർക്കിങ് സംവിധാനത്തിനുപുറമെ മൂന്നു നിലകളുള്ള കെട്ടിടമാണ് ഉയരുക.
ഉദ്യോഗസ്ഥർ, കൗൺസിലർമാർ എന്നിവർക്കുള്ള മുറികൾ, കാന്റീൻ, സേവന കേന്ദ്രം, വയോമിത്രം, കുടുംബശ്രീ, സാക്ഷരത, ഐ.സി.ഡി.എസ്., സി.ഡി.എസ്. എന്നിവയുടെ ഓഫീസ്
കൗൺസിൽ മീറ്റിങ് ഹാൾ, പൊതുയോഗങ്ങൾ ചേരാനുള്ള ഹാൾ, ലൈബ്രറി എന്നിവയുണ്ടാകും. ആധുനിക മാലിന്യ സംസ്രകരണ സംവിധാനം, മഴവെള്ള സംഭരണി, സൗരോർജ വൈദ്യുതി എന്നിവയും സജ്ജീകരിക്കും.
നിർമാണം പുരോഗമിക്കുന്നതിനിടയിലാണ് കൂടുതൽ സൗകര്യങ്ങളും നിർമാണങ്ങളും നടത്തേണ്ട ആവശ്യകത ഉയർന്നത്. ഇതോടെയാണ് അടങ്കൽത്തുകയിൽ മാറ്റം ആവശ്യമായിവന്നതെന്ന് നഗരസഭാധികൃതർ പറഞ്ഞു.
അതിന്റെ ഭാഗമായാണ് വീണ്ടും തുക ഉയർത്തേണ്ടി വന്നതെന്നും അധികൃതർ പറഞ്ഞു.
നിർവഹണ ഏജൻസി ഇംപാക്ട് കേരള ലിമിറ്റഡും നിർമാണക്ക രാറുകാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമാണ്. ഒന്നരവർഷംകൊണ്ട് പണി പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പ്രവൃത്തി നീളുകയാണ്.
പുതിയ നഗരസഭാ കെട്ടിടത്തിൽ ആവശ്യമായ ഫർണിച്ചർ ഒരുക്കാൻ നഗരസഭ 2026-27 വർഷത്തെ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
നിലവിൽ 60 ശതമാനത്തിലധികം പണി പൂർത്തിയായി. അടുത്ത ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പുതിയ ആസ്ഥാനമന്ദിരം തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭാധ്യക്ഷ വി. സതീദേവി പറഞ്ഞു.
Published: 20 Oct 2026, 04:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented