കുണ്ടംകുഴി : ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഠനശേഷം യു.എ.ഇ.യിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മ 'കൂട്ടം' 15-ാം വാർഷികാഘോഷവും ഓണാഘോഷവും ഷാർജ സെൻട്രൽ മാളിൽ നടന്നു. കൂട്ടായ്മയുടെ അഞ്ചാമത് സ്നേഹവീടിന്റെ നിർമാണപ്രഖ്യാപനവും നടത്തി. സ്കൂളിലെ പൂർവവിദ്യാർഥിനി മുന്നാട് ജയപുരത്തെ എം.വി. ബിന്ദുവിനാണ് വീട് നിർമിക്കുക. സ്കൂളിലെ മുൻ അധ്യാപകൻ കെ. തമ്പാൻ മീയങ്ങാനം, മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ, പൂർവവിദ്യാർഥിയും യു.എ.ഇ.യിലെ ബിസിനസ് എക്സലൻസ് പുരസ്കാകാരജേതാവുമായ ഡോ. അബുബക്കർ കുറ്റിക്കോൽ എന്നിവരെ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കൂട്ടം പ്രസിഡന്റ് സജിത്ത് അരീക്കര അധ്യക്ഷനായി. വിജേഷ് ബീംബുങ്കാൽ, വേണുഗോപാൽ പാലക്കാൽ, അനിലാൽ, അൻസാർ താജ്, വി. നാരായണൻ നായർ, കൃഷ്ണകുമാർ കക്കോട്ടമ, രാഘവൻ നമ്പ്യാർ, ബിന്ദു നായർ, സുധീഷ് കുണ്ടമ്പാറ, ഉമേഷ് കുണ്ടമ്പാറ എന്നിവർ സംസാരിച്ചു.
Published: 28 Oct 2026, 04:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented