പെരിയ : പുല്ലൂർ-പെരിയ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ചെങ്കൽപ്പണകളിൽ വ്യാപക പരിശോധന. നിരവധി ഇടങ്ങളിൽ അനധികൃത ഖനനം കണ്ടെത്തി. കളക്ടറുടെ നിർദേശപ്രകാരം റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പും മൈനിങ് ആൻഡ് ജിയോളജി വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത ചെങ്കൽ-മണ്ണ് ഖനനം കണ്ടെത്തിയത്.
പുല്ലൂർ, പെരിയ വില്ലേജുകളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. പുല്ലൂർ വില്ലേജിൽ നാല് അനധികൃത ചെങ്കൽപ്പണയും ഒരു അനധികൃത മണ്ണ് ഖനനവും കണ്ടെത്തി. ഒരു ലോറി പണയിൽനിന്ന് പിടിച്ചെടുത്തു. 25,877 രൂപ പിഴയിട്ടു.
പെരിയ വില്ലേജിൽ ഉരുളംകുഴി, കാട്ടുമാടം എന്നീ സ്ഥലങ്ങളിൽനിന്ന് വലിയതോതിൽ മണ്ണെടുത്തുകൊണ്ടുപോയതായി കണ്ടെത്തി. ഇവർ ക്കെതിരേ നടപടിയെടുക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യമായ തെളിവെടുത്തു.
സ്ക്വാഡിൽ ഡെപ്യൂട്ടി തഹസിൽദാർ രാജേഷ്, സീനിയർ ക്ലാർക്ക് നൗഫൽ, ഡ്രൈവർ ശ്രീജിത്ത്, പുല്ലൂർ വില്ലേജ് ഓഫീസിലെ സതീശൻ, പെരിയ വില്ലേജിലെ പ്രശാന്ത് എന്നിവരും ഹൊസ്ദുർഗ് സ്റ്റേഷനിലെ എസ്.ഐ. സുഗുണൻ, തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിലിജൻസ് ഓഫീസർ അഭിലാഷ് എന്നിവരും മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ അസി. മൈനിങ് ഓഫീസർ അജിത്ത്, എം.ആർ.ഐ. ഹരീഷ് എന്നിവരും ഉണ്ടായിരുന്നു. വരും മാസങ്ങളിലും ഇടവിട്ട് സംയുക്ത പരിശോധനയുണ്ടാകുമെന്ന് ഹൊസ്ദുർഗ് തഹസിൽദാർ രമേശൻ പൊയിനാച്ചി അറിയിച്ചു.
Published: 28 Oct 2026, 04:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented