നീലേശ്വരം : കേരള വിഷനും എൻ. എച്ച്. അൻവർ ട്രസ്റ്റും സംയുക്തമായി നടപ്പാക്കുന്ന ഓരോ ജില്ലയ്ക്കും ഓരോ ആംബുലൻസ് പദ്ധതിയിൽ നീലേശ്വരം താലൂക്കാസ്പത്രിക്ക് അത്യാധുനിക ബി.എൽ.എസ്. ആംബുലൻസ് കൈമാറി.
മന്ത്രി എം. ലിജു താക്കോൽദാനവും സമർപ്പണവും നിർവഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. രശ്മി മാത്യു താക്കോൽ ഏറ്റുവാങ്ങി. നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷനായി. എൻ.എച്ച്. അൻവർ ട്രസ്റ്റ് സെക്രട്ടറി കെ. വിജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സി.ഒ.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ് മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.എം. സന്ധ്യ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.വി. സുരേന്ദ്രൻ, കേരള വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ് എം.ഡി. കെ. ഗോവിന്ദൻ എന്നിവർ വിശിഷ്ടാതിഥികളായി.
വാർഡ് കൗൺസിലർ ഇ. അനീഷ്, അനിൽ വാഴുന്നോറടി, ഡോ. വി. സുരേഷ്, രാഷ്ട്രീയകക്ഷി നേതാക്കളായ സാഗർ ചാത്തമത്ത്, അഡ്വ. കെ.പി. നസീർ, പി. വിജയകുമാർ, സി. വിദ്യാധരൻ, പി. മുഹിയുദ്ദീൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം.ജെ. ജോയ്, രാജീവൻ പുതുക്കുളം, കെ.വി. ചന്ദ്രൻ, സേതു ബങ്കളം, സി.ഒ.എ. ജില്ലാ സെക്രട്ടറി ഹരീഷ് പി. നായർ, എൻ.എച്ച്. അൻവർ ട്രസ്റ്റ് ചെയർമാൻ അബൂബക്കർ സിദ്ദീഖ്, താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. സോനു ബി. നായർ എന്നിവർ സംസാരിച്ചു.
Published: 21 Nov 2026, 04:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented