മഞ്ചേശ്വരം : ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ പ്രചാരണാർഥം പോളിയോ ബാധിതനും സാമൂഹിക പ്രവർത്തകനുമായ ഹക്കീം കമ്പാർ പുറത്തിറക്കിയ ബോധവത്കരണ വീഡിയോ ശ്രദ്ധേയമാകുന്നു. സ്വന്തം ജീവിതാനുഭവം മുൻനിർത്തി ഹക്കീം പങ്കുവെച്ച വൈകാരിക വാക്കുകൾ ഇതിനോടകംതന്നെ ജില്ലയിലെ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വൊർക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ അറ്റൻഡറാണ് ഹക്കീം കമ്പാർ.
'അറിവില്ലായ്മയും അജ്ഞതയും കാരണം ഞങ്ങളെപ്പോലെയുള്ള ഒരുപാടുപേർക്ക് അന്ന് പോളിയോ തുള്ളിമരുന്ന് ലഭിച്ചിരുന്നില്ല. അതിന്റെ ഫലമായി പലരും മരണത്തിന് കീഴടങ്ങി. മറ്റു ചിലരാകട്ടെ, ഞങ്ങളെക്കാൾ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്നു. ഇനിയുള്ള ഒരു തലമുറയും ഞങ്ങളെപ്പോലെയാകരുത്. പോളിയോയുടെ ആ തീരാവേദന ഇനിയൊരു കുഞ്ഞും അറിയരുത്,' എന്ന ഹക്കീമിന്റെ വാക്കുകൾ ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്.
മൂന്ന് വർഷങ്ങളിൽ തുടർച്ചയായി തന്റെ മുച്ചക്ര സ്കൂട്ടറിൽ സഞ്ചരിച്ച് ഹക്കീം കമ്പാർ പോളിയോ ബോധവത്കരണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത്തവണ നവമാധ്യമങ്ങളിലൂടെയുള്ള വേറിട്ട പ്രചാരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
Published: 21 Nov 2026, 04:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented