ഇരുമ്പനം: നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ഘടകം ദേശീയ സുരക്ഷാ ദിനത്തോടനുബന്ധിച്ച് നൽകുന്ന സുരക്ഷാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൈക്രോ ഇൻഡസ്ട്രി വിഭാഗത്തിൽ തിരുവനന്തപുരം മാതൃഭൂമി പ്രസ് ശ്രേഷ്ഠ സുരക്ഷാ പുരസ്‌കാരത്തിന് അർഹമായി.

To advertise here,

ജി.എസ്. ധാരാസിങ് മെമ്മോറിയൽ മാധ്യമ അവാർഡിന് മാതൃഭൂമി കണ്ണൂർ ലേഖകൻ പി.പി. ലിബീഷ് കുമാർ അർഹനായി. വളരെ വലിയ വ്യവസായങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം ടെറുമോ പെൻപോൽ പ്രൈവറ്റ് ലിമിറ്റഡ്, മുളന്തുരുത്തി ആപ്റ്റീവ്, സെയ്ന്റ് ഗൊബേൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ശ്രേഷ്ഠ സുരക്ഷാ പുരസ്‌കാരത്തിനും എഫ്.എ.സി.ടി. ഉദ്യോഗമണ്ഡൽ, തിരുവനന്തപുരം ഹിൽ ലൈഫ് കെയർ എന്നിവ സുരക്ഷാ പുരസ്‌കാരത്തിനും അർഹരായി. വലിയ വ്യവസായങ്ങളുടെ വിഭാഗത്തിൽ കടയിരുപ്പ് പ്ലാന്റ് ലിപിഡ്‌സ്, അങ്കമാലി മാനേ കാൻകോർ ഇൻഗ്രീഡിയൻസ്, കോഴിക്കോട് പീകെയ് സ്റ്റീൽസ്, തൃശ്ശൂർ കെ.എസ്.ബി. മിൽസ് കൺട്രോൾസ് ലിമിറ്റഡ് എന്നിവ ശ്രേഷ്ഠ സുരക്ഷാ പുരസ്‌കാരത്തിനും എ.വി.ടി. നാച്വറൽ പ്രോഡക്ട് വാഴക്കുളം, ഒ.ഇ.എൻ. ഇന്ത്യ, വി.കെ.എൽ. സീസണിങ് ആലപ്പുഴ എന്നിവ സുരക്ഷാ പുരസ്‌കാരത്തിനും അർഹരായി. ഇടത്തരം, ചെറുകിട, മൈക്രോ വ്യവസായങ്ങളുടെ വിഭാഗത്തിലും നിരവധി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 5-ന് കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.