എടക്കാട് : നടാൽ പുഴയ്ക്ക് കുറുകെ നിർമിച്ച പാലം പൂർത്തിയായി. കുറ്റിക്കകം, കിഴുന്നപ്പാറ, തെരു, ഏഴര ദേശങ്ങളെ നടാൽ ബസാറുമായി എളുപ്പം ബന്ധിപ്പിക്കുന്നതാണ് പാലം. സ്കൂൾ കുട്ടികളുൾപ്പെടെയുള്ളവർക്ക് ദേശീയ പാതയിലേക്ക് വേഗത്തിൽ എത്തിപ്പെടുന്നതിനും പാലം സഹായകമാകും. ജനങ്ങളുടെ ദീർഘ നാളത്തെ ആവശ്യമായിരുന്നു പാലം. ബജറ്റിൽ തുക വകയിരുത്തിയിട്ടും അനുബന്ധ റോഡ് നിർമിക്കുന്നതിനുള്ള ഭൂമി ലഭ്യമല്ലാത്തതിനാലാണ് നിർമാണം നീണ്ടത്. മരപ്പലക കൊണ്ട് നിർമിച്ച പാലമായിരുന്നു ഇതുവരെ ആശ്രയം. 28 മീറ്റർ നീളത്തിൽ 11 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയോടെയാണ് പാലം നിർമിച്ചത്. നടാൽ ഭാഗത്ത് 60 മീറ്ററും കുറ്റിക്കകം ഭാഗത്ത് 120 മീറ്ററും നീളത്തിൽ അനുബന്ധ റോഡും നിർമ്മിച്ചിട്ടുണ്ട്. അനുബന്ധ റോഡിൽ രണ്ട് ചെറുപാലങ്ങളുമുണ്ട്.
ഭൂമി ഏറ്റെടുക്കലുൾപ്പെടെ നാല് കോടി 60 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. റോഡ് മെറ്റലിങ് ഉൾപ്പെടെയുള്ള പ്രവൃത്തിയാണ് ബാക്കിയുള്ളത്. രാംദേവിനാണ് നിർമാണ കരാർ.
നിരവധി കച്ചവട സ്ഥാപനങ്ങൾ നടാലിൽ സമീപ കാലത്തായി ഉയർന്നു വന്നിട്ടുണ്ട്. ഒരു കാലത്ത് വാണിജ്യ പ്രാധാന്യമേറെയുള്ള പ്രദേശമായിരുന്നു നടാൽ. പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാൻ പാലം പൂർത്തിയാവുന്നതോടെ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Published: 09 Nov 2026, 02:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented