തിരൂർ: ആലത്തിയൂർ ഹനുമാൻകാവ് ദേവസ്വം ഏർപ്പെടുത്തിയ ഈ വർഷത്തെ ആഞ്ജനേയ കീർത്തി പുരസ്‌കാരത്തിന് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ അർഹനായി. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ആലത്തിയൂർ ഹനുമാൻകാവ് ദേവസ്വത്തിന്റെ തിരുവോണ മഹോത്സവത്തോടനുബന്ധിച്ച് 15-ന് വൈകീട്ട് 5.30-ന് സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റി കോഴിക്കോട് സാമൂതിരി പി.കെ. ചെറിയനുജൻ രാജ പുരസ്‌കാരം സമർപ്പിക്കും. സാംസ്‌കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു ഉദ്ഘാടനം ചെയ്യും.
മലയാളം സർവകലാശാല വൈസ്ചാൻസിലർ ഡോ. സി.ആർ. പ്രസാദ് മുഖ്യാതിഥിയാകും. ക്ഷേത്രം തന്ത്രി കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട്, സാമൂതിരി രാജ ഫിറ്റ്‌പേഴ്‌സൺ പി. വിജയ് വർമ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ ഏരിയ കമ്മിറ്റി ചെയർമാൻ ഒ.കെ. ബേബി ശങ്കർ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസി. കമ്മീഷണർ പി. ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
Content Highlights: Renowned music director and singer M. Jayachandran selected for the prestigious Anjaneya Keerthi Award. The award instituted by Alathiyur Hanuman Kavu Devaswom carries a cash prize of ₹25,001, a citation, and a memento. Kozhikode Zamorin P.K. Cheriya Anujan Raja will present the award during the cultural meet on the 15th at 5:30 PM. Malabar Devaswom Board Commissioner T.C. Biju will inaugurate the event, with Malayalam University VC Dr. C.R. Prasad as chief guest. Dignitaries including Zamorin Raja Fit Person P. Vijay Varma and Malabar Devaswom officials will participate in the ceremony.
Published: 07 Nov 2026, 05:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented