ചക്കരക്കല്ല് : പുരോഗമന കലാ സാഹിത്യ സംഘം അഞ്ചരക്കണ്ടി മേഖലാ കമ്മിറ്റി ഒരുക്കിയ ചക്കരക്കൽ നാടകോത്സവം സമാപിച്ചു.ഒരാഴ്ചക്കാലമായി ചക്കരക്കൽ ടാക്സി സ്റ്റാൻഡിൽ നടന്നുവന്ന നാടകോത്സവത്തിന്റെ സമാപനസമ്മേളനം സിനിമാതാരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. ചെറുകഥാകൃത്ത് ടി.പി വേണുഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി.
അഞ്ചരക്കണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സീന, കെ.വി. ജിജിൽ, കെ.ആർ. അശോകൻ, എം.കെ. മോഹനൻ, എ. റിയാസ്, സുമ പ്രമോദ് എന്നിവർ സംസാരിച്ചു.
ബിനേഷ് ചാല, കെ.വി. അജയകുമാർ, സുമേഷ് ചാല, ശിവനന്ദ, ഡോ. അശ്വതി, കെ.പി. സായ് കൃഷ്‌ണ എന്നിവരെ ആദരിച്ചു.
സുവനീർ പ്രകാശനം ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷൈജ നിർവഹിച്ചു.
Published: 09 Nov 2026, 02:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented