അഴീക്കോട് : ഒറ്റയടിപ്പാത, ചുറ്റും കാടുകയറി നടക്കാനാകില്ല, അഴീക്കോട് കച്ചേരിപ്പാറ പഴയ വാട്ടർ ടാങ്കിനടുത്ത അങ്കണവാടിയിലേക്കുള്ള യാത്രയാണ് ഈ വിധം. പകൽപോലും കാൽനടയാത്ര ദുഷ്‌കരം. കുറെ വീടുകളുള്ള ഈ വഴിയിൽ രാത്രിയിൽ ഇരുട്ടാണ്. ആറാം വാർഡിലെ 19-ാം നമ്പർ അങ്കണവാടിയിൽ കുട്ടികളെ കൂട്ടി അമ്മമാർക്ക് പോകണമെങ്കിൽ വടി കരുതണം. സ്വന്തം കെട്ടിടമാണ്. ചുറ്റിലും പച്ചപ്പുൽല്ല് വളർന്നതിനാൽ പാമ്പ്, തെരുവ് പട്ടികൾ കാണാം. മുമ്പൊരിക്കൽ നായ ആക്രമിക്കാൻ വന്നപ്പോൾ കുട്ടിയും അമ്മയും പരിസരവാസികളുടെ സഹായത്താലാണ് രക്ഷപ്പെട്ടത്. കെട്ടിടത്തിലെ മറ്റൊരു മുറിയിൽ ആരോഗ്യവകുപ്പധികൃതർ ഇടയ്ക്കിടെ യോഗം ചേരാറുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തുകാരുടെ യോഗങ്ങളും നടത്താറുണ്ട്. പക്ഷെ ആർക്കും പരിസരത്തെ കാടിനെക്കുറിച്ച്, വഴിയെക്കുറിച്ച് ശ്രദ്ധിക്കുല്ലെന്നാണ് പരാതി. പഞ്ചായത്തിൽ 24 വാർഡുകളിലായി 45 അങ്കണവാടികൾ ഉണ്ട്. വനിത-ശിശുസംരക്ഷണ പദ്ധതി പ്രകാരം പ്രവർത്തിക്കുന്നവയാണ്. ഇതിൽ 40 ഓളം എണ്ണത്തിന് സ്വന്തം കെട്ടിടമാണ്. വേണ്ട സംരക്ഷണം ഉറപ്പാക്കാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കാത്തത് കടുത്ത പരാതിക്കിടയാക്കുകയാണ്. കാട് വളരുമ്പോൾ അപ്പോഴപ്പോൾ വെട്ടിത്തെളിക്കാറുണ്ടെന്ന് വാർഡംഗം പറയുന്നു. തൊട്ടടുത്ത് പഴയ ഇരുനില കെട്ടിടമുണ്ട്. അഴീക്കോട് പഞ്ചായത്തിന് ഹോമിയോ ഡിസ്പെൻസറിക്ക് വേണ്ടി എടുത്ത കെട്ടിമാണ്. 20 വർഷം പഴക്കമുണ്ട്. കെട്ടിടം ബലക്ഷയം വന്നതിനാൽ ഇത് വരെ തുറന്നില്ല. നിർമാണ പ്രശ്നം കാരണം തുക കരാറുകാരന് നൽകാത്തതിനാൽ നാളുകളായി കേസ് നടക്കുകയാണ്.
ഈ പഴകിയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഇടിഞ്ഞ് അങ്കണവാടി കെട്ടിടത്തിന്മേൽ വീഴുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.
Published: 30 Sept 2026, 04:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented