ചെന്നൈ : ചൂളൈമേട് മലയാളിസമാജം ഓണാഘോഷം നടത്തി. സായി ശ്രുതിയുടെ പ്രാർഥനയോടെ ചടങ്ങുകൾ തുടങ്ങി. ചെയർമാൻ എം.അച്യുതൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ഇ.ജി. മാത്യു അധ്യക്ഷനായി. ഖജാൻജി ടി. ബിന്ദു ആശംസാപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി പി.വി. രാമചന്ദ്രൻ സ്വാഗതവും കമ്മിറ്റിയംഗം കെ. ജിനേഷ് നന്ദിയും പറഞ്ഞു.

To advertise here,

സമാജം അംഗം കിരണിന്റെ മകൻ പ്രതീക് മഹാബലിയായി വേഷമിട്ടു. എസ്.എസ്.എൽ.സി.ക്ക് മികച്ച മാർക്കുനേടിയ എസ്. ആദിത്യ വരദൻ, സൂരജ് കൃഷ്ണൻ എന്നിവർക്കും പ്ലസ്ടുവിന് മികച്ച മാർക്കുനേടിയ സായി ശ്രുതി,

സച്ചിൻ സതീഷ് എന്നിവർക്കും അർമദ ചിറ്റ്സ്‌ സ്‌പോൺസർ ചെയ്ത കാഷ് അവാർഡ് സമ്മാനിച്ചു. കലാരംഗത്ത് കഴിവുതെളിയിച്ച സായി ശ്രുതിയെ ആദരിച്ചു. സമാജം വനിതാ അംഗങ്ങളും കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ഓണസ്സദ്യയും ഉണ്ടായിരുന്നു.

സി.അർ.എൻ. പിള്ള, സി. രാജീവൻ, കെ. സുരേന്ദ്രൻ, ബി. നന്ദകുമാർ, കെ.കെ. സജീവൻ, സതീഷ്, സന്തോഷ്. ടി, നന്ദകുമാർ, കിരൺ, കമലാ ശ്രീധരൻ, വിമലാ ബാലകൃഷ്ണൻ, ജോളി സജീവൻ, ജിഷാ സതീഷ്, പദ്മജാ ദേവദാസ്, വിനിഷാ സന്തോഷ്, മംഗളാ ശ്രീനാഥ്, ദിവ്യ സഞ്ജയ്, ശശില രാജീവ്, അനിത, ഗീതാ സുരേഷ്, അഞ്ജു എന്നിവർ നേതൃത്വം നൽകി.