ചെന്നൈ : അഡയാർ നായർ സേവാ സൊസൈറ്റി ഇന്ദിരാനഗർ യൂത്ത് ഹോസ്റ്റലിൽ ഓണാഘോഷം നടത്തി. സാംസ്‌കാരിക സമ്മേളനത്തിൽ കലാ, സാംസ്‌കാരിക സംഘടനയായ ദക്ഷിണയുടെ മുഖ്യരക്ഷാധികാരി എസ്.എസ്. പിള്ള മുഖ്യാതിഥിയായി.
പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ശിവൻ സ്വാഗതവും ജോയന്റ് സെക്രട്ടറി ജി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
സംഘടനയുടെ മുഖ്യരക്ഷാധികാരി സി. ഭാസ്‌കരൻ, രക്ഷാധികാരി ഡി. ശിവശങ്കർ, മുതിർന്ന അംഗം ചന്ദ്രമോഹൻ നായർ, അധ്യാപക പുരസ്‌കാരം നേടിയ ബിന്ദു കെ. എന്നിവരെ ആദരിച്ചു. അർധവാർഷിക പ്രസിദ്ധീകരണമായ പത്മദീപത്തിന്റെ പ്രകാശനവും നടന്നു.
അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു. ലീലാ നായർ, ബി. രാജശേഖരൻ, സുരഭി എസ്. മോഹൻ, ജീനാ രാധാകൃഷ്ണൻ, വി. ഹരികുമാർ, ഇന്ദു ശശിധരൻ എന്നിവർ ഏകോപനം നിർവഹിച്ചു.
Published: 30 Sept 2026, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented