പെരുമ്പടവ് : ലോക പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് തലവിൽ ഗുഡ് സമരിറ്റൻ സെന്റർ ഒപ്പം കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് പരിചരണ പരിശീലന സെമിനാർ സംഘടിപ്പിച്ചു. തണൽ എടക്കോം, ഹരിതകർമസേന ചപ്പാരപ്പടവ്, ഷീ സ്റ്റാർ അതിരുകുന്ന് എന്നിവയുടെ സഹകരണത്തോടെ നടന്ന സെമിനാർ ആലക്കോട് ഇൻസ്പെക്ടർ എം.പി. ഷാജി ഉദ്ഘാടനംചെയ്തു. കെ.ജെ. ടോമി അധ്യക്ഷതവഹിച്ചു.
വയോജനങ്ങളുടെയും കിടപ്പുരോഗികളുടെയും പരിചരണം കൂടുതൽ ശാസ്ത്രീയവും കരുണാർദ്രവുമാക്കുക, കുടുംബാംഗങ്ങളെയും സന്നദ്ധപ്രവർത്തകരെയും പരിചരണരംഗത്ത് കൂടുതൽ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ഐ.എ.പി.സി. സംസ്ഥാന കൺവീനർ എം.ജി. പ്രവീൺ ‘കരുണയുടെ കൈത്താങ്ങാകാം' എന്ന വിഷയത്തിൽ പരിശീലനത്തിന് നേതൃത്വംനൽകി.
രോഗികളുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങൾ, വീടുകളിൽ നൽകേണ്ട ശാസ്ത്രീയ പരിചരണം, സാന്ത്വനപരിചരണത്തിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പങ്ക് എന്നിവ പരിശീലനത്തിൽ വിശദീകരിച്ചു. ഗുഡ് സമരിറ്റൻ സെന്റർ ഡയറക്ടർ ഫാ. ബിനു പൈമ്പിള്ളിൽ, ഫാ. അനന്തു വില്ലിടുംപാറ, എം.വി. ജോണി, ജെസ്സി ജോസഫ്, വി.എ. ജോയിച്ചൻ, കെ.പി. കുഞ്ഞികൃഷ്ണൻ, അനിത റോബർട്ട്, സാജൻ ജോസഫ് എന്നിവർ സംസാരിച്ചു.
പാലിയേറ്റീവ് പരിചരണരംഗത്ത് കൂടുതൽ പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരെ സജ്ജരാക്കുന്നതിന്റെ ഭാഗമായി താത്പര്യമുള്ള വൊളന്റിയർമാരെ തിരഞ്ഞെടുക്കാനും ഇവർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന തുടർപരിശീലന പരിപാടി അടുത്തമാസം സംഘടിപ്പിക്കാനും തീരുമാനിച്ചു. രോഗികളുടെയും വയോജനങ്ങളുടെയും അന്തസ്സും ജീവിതനിലവാരവും സംരക്ഷിക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെയുള്ള സാന്ത്വനപരിചരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
Published: 19 Oct 2026, 02:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented