മയ്യഴി : മാഹി 13-ാം ദിനമായ ശനിയാഴ്ച ദേവാലയവും പരിസരവും ഭക്തജനത്തിരക്കിൽ നിറഞ്ഞു. തിരുനാളിന്റെ അവസാനത്തെ ഞായർ കൂടിയായ 18-ന് മയ്യഴിയിലേക്ക് തീർഥാടകർ ഒഴുകും.
കണ്ണൂർ രൂപതാ സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ വൈകുന്നേരം ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ഫാ. ബിനോയ് എബ്രഹാം, ഫാ. മിൽട്ടൺ ജേക്കബ്, ഫാ. അജയ് ജോർജ്, ഫാ. മാത്യു കല്ലറനാട്, ഫാ. ആന്റണി കുരിശിങ്കൽ, ഡിക്കന്മാരായ ജോമി അരഞ്ഞാണിയിൽ, ആന്റണി കുന്നുംപുറം എന്നിവർ ദിവ്യബലിക്ക് സഹകാർമികരായി. തുടർന്ന് ഫ്രഞ്ച് ഭാഷയിൽ നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയും നടന്നു.
18-ന് രാവിലെ ഏഴ് മുതൽ തുടർച്ചയായി ദിവ്യബലികൾ നടക്കും. ഫാ.ഡോ.മിൽട്ടൻ ജേക്കബ്, ഫാ.ബിനോയ് എബ്രഹാം, ഫാ.ബിബിൻ ബെന്നറ്റ്,എന്നിവർ കാർമികത്വം വഹിക്കും.
വൈകുന്നേരം ആറിന് വിജയപുരം രൂപതാ സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കും.19-ന് കൊങ്കിണിയിൽ ആഘോഷമായ ദിവ്യബലിയുണ്ടാവും.18 ദിവസത്തെ തിരുനാൾ 22-ന് ഉച്ചകഴിഞ്ഞ് സമാപിക്കും.
ഷാഫി പറമ്പിൽ സന്ദർശിച്ചു
: ഫാഫി പറമ്പിൽ എം.പി. തിരുനാൾ ആഘോഷിക്കുന്ന മാഹി ബസിലിക്ക സന്ദർശിച്ചു. അമ്മയുടെ തിരുസ്വരൂപത്തിൽ മുമ്പിലെത്തി അനുഗ്രഹം തേടി. റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ നേതൃത്വത്തിൽ എം.പി.യെ സ്വീകരിച്ചു.
ജോൺ ബ്രിട്ടാസ് സന്ദർശിച്ചു
: രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് മാഹി ബസിലിക്ക സന്ദർശിച്ചു. അഡ്വ. ടി. അശോക്കുമാർ എം.എൽ.എ., സി.പി.എം. തലശ്ശേരി ഏരിയാ സെക്രട്ടറി സി.കെ. രമേശൻ എന്നിവർ ഒരുമിച്ചുണ്ടായി. ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
Published: 18 Oct 2026, 04:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented