കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള മുഖ്യകവാടത്തിന് സമീപത്തെ നടപ്പാതയിലെ അനധികൃത നിർമാണം നിർത്തിവെപ്പിച്ച് ടി.ഒ. മോഹനൻ എം.എൽ.എ. നടപ്പാതയിൽ സ്വകാര്യസ്ഥാപനത്തിന് പരസ്യം സ്ഥാപിക്കാൻ അനുമതി നൽകുകയും തുടർന്ന് റോഡ് കൈയേറി പുതിയ നടപ്പാത നിർമിക്കുകയുമായിരുന്നു റെയിൽവേ.

To advertise here,

ഇതാണ് സ്ഥലം സന്ദർശിച്ചശേഷം എം.എൽ.എ നിർത്തിവെപ്പിച്ചത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയാണ് നടപ്പാതയിൽ സ്വകാര്യസ്ഥാപനത്തിന്റെ പരസ്യം പതിച്ചത്. പകരം റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് കൈയേറി സ്വകാര്യസ്ഥാപനത്തെ സഹായിക്കുന്നതിനായി നടപ്പാത നിർമിക്കാൻ റെയിൽവേ മൗനാനുവാദം നൽകിയതായി അദ്ദേഹം പറഞ്ഞു. നിലവിലുള്ള നടപ്പാതയിൽ പരസ്യബോർഡ് സ്ഥാപിച്ച് ഇടുങ്ങിയ റോഡിൽ പുതിയത് നിർമിച്ചാൽ അത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കും. ഈ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഒരുതരത്തിലും ഇത് അനുവദിക്കാനാവില്ലെന്നും എം.എൽ.എ. അറിയിച്ചു. സ്ഥലം സന്ദർശിച്ച എം.എൽ.എ പണി നിർത്തിവെപ്പിച്ചു.