കാസർകോട് : ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.

To advertise here,

യൂത്ത് കോൺഗ്രസ് കാസർകോട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ‘ദിഷണ 2026’ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളെ പൊതുപ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിനും ഇത്തരം ക്യാമ്പുകൾ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

 

നിയോജകമണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരി അധ്യക്ഷനായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ മുഖ്യാതിഥിയായി. സമാപന സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.

എ.ഐ.സി.സി. കോഡിനേറ്റർ മനാഫ് നുള്ളിപ്പാടി ക്യാമ്പ് ഡയറക്ടറായി. ഗുരുപ്രസാദ്, ഷംസു ചെറോണി എന്നിവർ സംസാരിച്ചു.