​കോളയാട് : ശതാബ്ദിയാഘോഷിക്കുന്ന സെയ്ന്റ് സേവിയേഴ്‌സ് യു.പി. സ്‌കൂൾമുറ്റത്ത് വീണ്ടും മുൻ വിദ്യാർഥികളും അധ്യാപകരും ഒത്തുകൂടി. നൂറോർമ്മ 2026 പൂർവാധ്യാപക-വിദ്യാർഥി കൂട്ടായ്മയുടെ സംഗമം പൂർവവിദ്യാർഥിയും ഏഷ്യൻ റോവിങ് സ്വർണ മെഡൽ ജേതാവുമായ ഒ.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനും കോളയാട് പഞ്ചായത്ത് പ്രസിഡന്റുമായ പി. പ്രഹ്ലാദൻ അധ്യക്ഷനായി.

To advertise here,

ഫാ. ബെനഡിക്ട്, സിസ്റ്റർ തെരസ്മിന, പൂർവ വിദ്യാർഥി കൂട്ടായ്മ പ്രസിഡന്റ് സണ്ണി വടക്കയിൽ, മാനേജർ സിസ്റ്റർ പാവന, കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ഗിനീഷ് ബാബു, സംഘാടകസമിതി കൺവീനറും പി.ടി.എ. പ്രസിഡന്റുമായ സജേഷ്ജി, പ്രഥമാധ്യാപികയുടെ ചുമതലയുള്ള സിസ്റ്റർ സോജിയ കെ.ജോസഫ് എന്നിവർ സംസാരിച്ചു. 94 വയസ്സുള്ള പൂർവ വിദ്യാർഥി ഏലിയാമ്മ, 91 വയസ്സുള്ള മേരി തോമസ് എന്നിവരെയും മുതിർന്ന അധ്യാപിക സിസ്റ്റർ തെരസ്മിനയെയും ആദരിച്ചു.