പരിയാരം : പരിയാരം മദർ തെരേസ മിഷൻ സെന്റർ കാരുണ്യ സ്പർശം പദ്ധതി ജീവകാരുണ്യ പ്രവർത്തകൻ ഫാ. ഡേവിസ് ചിറമ്മേൽ ഉദ്ഘാടനം ചെയ്തു. ടി.കെ. ഗോവിന്ദൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാരുണ്യ സ്പർശം വളണ്ടിയർ ടീം

To advertise here,

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.ടി. മാധവൻ ഉദ്ഘാടനം ചെയ്തു.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസി ഷിജി വട്ടക്കാട്ട്, സനൂപ് മോഹൻ, എം.വി. സൗമ്യ, ഫാ. ജോസ് പതാലിപ്ലാവിൽ, ഫാ. സനൽ അച്ചാണ്ടി, വിൽസൺ തൈക്കാട്ട്, സണ്ണി ആശാരിപറമ്പിൽ എന്നിവർ സംസാരിച്ചു. കിഡ്‌നി ദാനം ചെയ്ത ഫാ. സനൽ അച്ചാണ്ടിയെ ആദരിച്ചു. പരിയാരത്ത് പ്രവർത്തിക്കുന്ന വിശുദ്ധ മദർ തെരേസ ദൈവാലയത്തിന്റെ ജീവകാരുണ്യ വിഭാഗമായ മദർ തെരേസാ മിഷൻ സെന്ററാണ് കാരുണ്യ സ്പർശം പദ്ധതി നടപ്പിലാക്കുന്നത്. മെഡിക്കൽ കോളേജിൽ സൗജന്യ ഭക്ഷണ വിതരണം, ഡയാലിസിസ് രോഗികൾക്ക് താമസ സൗകര്യം, മറ്റ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും വിശ്രമ മന്ദിരം, സൗജന്യ ആംബുലൻസ്, രക്തദാനം, ചികൽസാ സഹായം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ പദ്ധതിയിൽ കിടപ്പ് രോഗികളായവർക്ക്പകട്ടിൽ, വീൽ ചെയർ, ബെഡ്, ഓക്സിജൻ കോൺസൺട്രേറ്റർ, വാക്കർ, കമ്മോഡ് ചെയർ, എയർബെഡ്, നെബുലൈസർ, ഹോട്ട് വാട്ടർ ബാഗ് തുടങ്ങിയ ഉപകരണങ്ങൾ നൽകും. കാരുണ്യ സ്പർശം മെഡിക്കൽ ടീം വീടുകൾ സന്ദർശിച്ച് ആവശ്യമായ ശുശ്രൂഷകളും നല്കുകയാണ് ലക്ഷ്യം.