മട്ടന്നൂർ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉരുവച്ചാൽ വാർഡിൽ എ.കെ. സുരേഷ് കുമാർ എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കും. സി.പി.എം. പഴശ്ശി സൗത്ത്​ ലോക്കൽ സെക്രട്ടറിയും മട്ടന്നൂർ ഏരിയാ കമ്മിറ്റിയംഗവുമാണ്​. കർഷകസംഘം മട്ടന്നൂർ ഏരിയാ ട്രഷററാണ്​. നഗരസഭാ കൗൺസിലറായും സ്ഥിരംസമിതി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

To advertise here,

 

എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.എച്ച്. വത്സലൻ അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമൻ, ഏരിയാ സെക്രട്ടറി എം. രതീഷ്, കെ.പി. രമേശൻ, ടി. കൃഷ്ണൻ, എ.കെ. ബീന, സ്ഥാനാർഥി എ.കെ. സുരേഷ് കുമാർ, പി. ശ്രീനാഥ്, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി. പ്രസീന (പ്രസി.), കെ. ഭാസ്കരൻ (സെക്ര.).