കൊടുങ്ങല്ലൂർ : അലിഗഢ് മുസ്ലിം സർവകലാശാലയുടെ സ്ഥാപകൻ സർ സയ്യിദ് അഹമ്മദ് ഖാന്റെ ജന്മദിനത്തോടനുബന്ധിച്ച് അലിഗഢ് മുസ്ലിം സർവകലാശാല ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ കേരള ചാപ്റ്റർ സർ സയ്യിദ് ദിനാചരണവും മലയാളി പൂർവവിദ്യാർഥികളുടെ സംഗമവും സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ കേബീസ് ദർബാർ ഹാളിൽ കായികമന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനംചെയ്തു. പൂർവവിദ്യാർഥി അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ ഡോ. അബ്ദുൽഹമീദ് അധ്യക്ഷതവഹിച്ചു.
സി.പി. മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് വിശിഷ്ടാതിഥിയായി. ഡോ. മുഹമ്മദ് ഷാഫി പ്രാർഥന നടത്തി. കൺവീനർ എ.കെ. അബ്ദുസ്സമദ്, അസോസിയേഷൻ സെക്രട്ടറി ജലീൽ കോഡൂർ എന്നിവർ സംസാരിച്ചു.
അലിഗഢ് മുസ്ലിം സർവകലാശാലാ മലപ്പുറം സെന്റർ മുൻ ഡയറക്ടറും കൊച്ചി സർവകലാശാലയിലെ മാനേജ്മെന്റ് വിഭാഗം പ്രൊഫസറുമായ ഡോ. കെ.എ. സകരിയ്യ, അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. അലിഗഢ് പൂർവവിദ്യാർഥികളായ മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, മണപ്പാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അമീർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
സീറുദ്ദീൻ മഞ്ഞലിയുടെ ഏകോപനത്തിൽ തയ്യാറാക്കപ്പെട്ട, സുവനീർ മന്ത്രി ജനീഷ് പ്രകാശനം ചെയ്തു. മരിച്ച പൂർവവിദ്യാർഥികളെ അസോ. മുൻ പ്രസിഡന്റ് എം. അയ്യൂബ് അനുസ്മരിച്ചു.
ഫാറൂഖ് കോളേജിലെ ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിനുള്ള സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂഷണൽ അവാർഡ് 2026 ഡയറക്ടർ ഡോ. അഹമ്മദ് റിയാസ് ഏറ്റുവാങ്ങി. വിവിധ അക്കാദമിക നേട്ടങ്ങൾ കൈവരിച്ച പൂർവവിദ്യാർത്ഥികളുടെ മക്കൾക്കുള്ള സർ സയ്യിദ് മെരിറ്റ് അവാർഡ് 2026 മന്ത്രി വിതരണം ചെയ്തു.
ഇന്ററാക്ഷൻ സെഷനിൽ പി.വി. അഹമ്മദ് കുട്ടി, ജോയിന്റ് കൺവീനർ ജോഷി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളുണ്ടായി. അസോ. പ്രസിഡന്റ് ക്യാപ്റ്റൻ ഡോ. അബ്ദുൽ ഹമീദിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ഡോ. എം.കെ. മുഹമ്മദ് അസ്ലം(പ്രസി.), എ.കെ. അബ്ദുൽ സമദ്(സെക്ര.) ഡോ. കെ.എം. മുഹമ്മദ് നാസർ, നസീറുദ്ദീൻ മഞ്ഞലി(വൈസ് പ്രസി.) അഫ്സൽ മുസ്രിഫി, ഷാഹുൽ ഹമീദ് (ജോ. സെക്ര.), എം.കെ. മുഹമ്മദ് (ട്രഷ.)
Published: 22 Oct 2026, 12:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented