പട്ടിക്കാട് : കീഴാറ്റൂർ പഞ്ചായത്തിലെ പൂന്താനം കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ യുവാവിനു നൽകിയത് കാലാവധികഴിഞ്ഞ മരുന്ന്.

To advertise here,

ചൊവ്വാഴ്‌ച പനിയുമായെത്തിയ കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിയായ മുപ്പത്തൊൻപതുകാരനാണ് രണ്ടുമാസം മുൻപ് കാലാവധികഴിഞ്ഞ സിപ്രോഫ്ലോക്സാസിൻ എന്ന ആന്റിബയോട്ടിക് നൽകിയത്.

മരുന്നിൽ എഴുതിയിട്ടുള്ള കാലാവധി 08/26 എന്ന തീയതിയാണ്. പഴയ മരുന്ന് ഒഴിവാക്കുന്ന സമയമറിയാതെ മരുന്നുകൾക്കിടയിൽപ്പെട്ടതാകാമെന്നാണ് അധികൃതരുടെ വിശദീകരണം.സംഭവത്തിൽ ഡി.വൈ.എഫ്.ഐ. കീഴാറ്റൂർ പഞ്ചായത്ത് കമ്മിറ്റി ബുധനാഴ്‌ച രാവിലെ കുടുംബാരോഗ്യകേന്ദ്രത്തിനുമുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 

പരിശോധിക്കുമെന്നും കാലാവധികഴിഞ്ഞ മരുന്നുകളുണ്ടെങ്കിൽ നീക്കംചെയ്യുമെന്നും മെഡിക്കൽ ഓഫീസർ നൽകിയ ഉറപ്പിനെത്തുടർന്നാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. കീഴാറ്റൂർ മേഖലാ സെക്രട്ടറി എം. സലാഹുദ്ദീൻ, പ്രസിഡന്റ് സൂരജ്, നെന്മിനി മേഖലാ സെക്രട്ടറി ഷാനു, ബ്ലോക്ക് പ്രസിഡന്റ് ശിഹാബ്, തുടങ്ങിയവർ പങ്കെടുത്തു.