ചെറുകുന്ന് : പൊതുവിതരണ കേന്ദ്രത്തിന് മുന്നിലെ ഓവുചാൽ തകർന്നത് ഉപഭോക്താക്കൾക്ക് ദുരിതമായി. ചെറുകുന്ന് കോൺവെന്റ്‌ റോഡ് റെയിൽവേ ഗേറ്റിന് സമീപത്തെ പൊതുവിതരണകേന്ദ്രത്തിന് മുന്നിലെ ഓവുചാലിന്റെ സ്ലാബ് തകർന്നതാണ് ജനങ്ങൾക്ക് ദുരിതമായത്. പൊതുവിതരണകേന്ദ്രത്തിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവന്ന ലോറിയുടെ ടയർ ഓവുചാലിന്റെ മുകളിൽ കയറിയതാണ് തകരാൻ കാരണമായത്. ഭക്ഷ്യസാധനങ്ങൾ വാങ്ങി തിരിച്ചുപോകുന്നവരിൽ ചിലർ അപകടത്തിൽപ്പെട്ടിട്ടുണ്ട്. രാത്രിയിൽ ഇതുവഴി നടന്നുപോകുന്നവർക്ക് വലിയ അപകടഭീഷണിയുണ്ട്. ഇത് സംബന്ധിച്ച് പൊതുവിതരണകേന്ദ്രം ഉടമയും ജനങ്ങളും അധികൃതരോട് പരാതിപ്പെട്ടിട്ടുണ്ട്.

To advertise here,