കൂത്തുപറമ്പ് : അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കൂത്തുപറമ്പ് സർക്കിൾതല ഉദ്ഘാടനം കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വി.കെ. സനോജ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രൻ അധ്യക്ഷനായി.
റെയ്ഡ്‌കോ ചെയർമാൻ എം. സുരേന്ദ്രൻ, എ.കെ.ജി. സഹകരണ ആശുപത്രി പ്രസിഡന്റ് പി. പുരുഷോത്തമൻ, സഹകരണ സംഘം അസി. രജിസ്ട്രാർ എ. സന്തോഷ് കുമാർ, സഹകരണ ഓഡിറ്റ് അസി. ഡയറക്ടർ കെ. സഹിന, കെ. ധനഞ്ജയൻ, കെ. ശ്രീധരൻ, സിജി ജോർജ്, സി. വിജയൻ, കെ.കെ. പദ്മനാഭൻ, കെ.വി. ഗംഗാധരൻ, ടി. മോഹനൻ, സി.പി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. സഹകരണ പ്രസ്ഥാനവും ജനങ്ങളും മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഇടപെടൽ സെമിനാർ ബോർഡ് ഓഫ് മാനേജ്‌മെന്റ് കേരള ബാങ്ക് അംഗം വി.പി. പിള്ള ഉദ്ഘാടനംചെയ്തു.
സി.വി. ശശീന്ദ്രൻ അധ്യക്ഷനായി. കെ. ഭാസ്കരൻ, കെ. സജീവൻ, കെ.സി. അജിത്ത് കുമാർ, എം. രതീഷ്, അനൂപ് ചന്ദ്രൻ, കെ.പി. ദയാനന്ദൻ, എം. രതീഷ്, എൻ. ധനഞ്ജയൻ, അനൂപ് ചന്ദ്രൻ, ഹേമചന്ദ്രൻ, വി.എം. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം എം. സുരേന്ദ്രൻ, പി. പുരുഷോത്തമൻ എന്നിവർ നിർവഹിച്ചു. വിവിധകലാപരിപാടികളും നടന്നു.
Published: 19 Nov 2026, 03:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented