തലശ്ശേരി : സാഹിത്യകൃതിയുടെ ഭാഷയാണ് അതിപ്രധാനമെന്നും എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്ന് ശുപാർശ ചെയ്തതു വഴി സാഹിത്യ അക്കാദമി ഇക്കാര്യം ഉറപ്പിക്കുകയായിരുന്നുവെന്നും കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കല്പറ്റ നാരായണൻ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ ബ്രണ്ണൻ മലയാളം സമിതിയുടെ ആറാമത് മണിമല്ലിക പുരസ്‌കാരച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിൽ മേതിൽ രാധാകൃഷ്ണൻ സൃഷ്ടിച്ച ഭാഷയുടെ മനോഹാര്യതയാണ് എഴുത്തച്ഛൻ പുരസ്‌കാരത്തിന് ശുപാർശ ചെയ്യാൻ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

ബ്രണ്ണൻ കോളജിലെ പൂർവ വിദ്യാർഥിയായ മണിമല്ലികയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ആറാമത് മണിമല്ലിക പുരസ്‌കാരം ഡോ. രവിശങ്കർ എസ്. നായർക്ക് കല്പറ്റ നാരായണൻ സമ്മാനിച്ചു. ബ്രണ്ണൻ മലയാളം സമിതി പ്രസിഡന്റ് ഡോ. എൻ. ലിജി അധ്യക്ഷത വഹിച്ചു. മലയാളത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിസ്മയ സജീവൻ, വി. ആരതി, വി.പി. മുഹമ്മദ് ബിലാൽ എന്നിവർക്കുള്ള വിദ്യാഭ്യാസ പുരസ്‌കാരം ഡോ. ആർ. രാജശ്രീയും സമ്മാനിച്ചു. മാധ്യമപ്രവർത്തകൻ ഷാജഹാൻ, ഡോ. രവിശങ്കർ എസ്. നായർ, ഡോ. എ.ടി. മോഹൻ രാജ്, ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഒ.സി. അലോഷ്യസ്, മലയാള വിഭാഗം അധ്യക്ഷ ഡോ. എൻ. രജനി, മലയാളം അസോസിയേഷൻ സെക്രട്ടറി അഞ്ജന അനിൽകുമാർ, വിസ്മയ സജീവൻ, ആരതി, വി. മുഹമ്മദ് ബിലാൽ, ആർ. റോസ്ന, ഡോ. ആതിര എന്നിവർ സംസാരിച്ചു.