ചെറുവയൽ രാമന് ആദരം

To advertise here,

വെള്ളമുണ്ട : പാരമ്പര്യനെൽവിത്തുകളെയും മണ്ണിനെയും ചേർത്തുപിടിച്ച പദ്‌മശ്രീ ചെറുവയൽ രാമന് ആദരമർപ്പിച്ച് നടത്തുന്ന മാനന്തവാടി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് വെള്ളമുണ്ടയിൽ ഇന്ന്‌ സമാപിക്കും. ചെറുവയൽ രാമന്റെ നെൽവിത്തിനങ്ങളുടെ പേരിട്ട 16 വേദികളിലാണ് മത്സരങ്ങൾ. ഒരു കാലത്തിന്റെ ഓർമ്മയെ ചേർത്തുവെക്കുന്ന പൈതൃകനെൽവിത്ത് സംരക്ഷകൻ രാമന്റെ ഛായാചിത്രവും കലോത്സവ നഗരിയിലുണ്ട്.

വെള്ളമുണ്ട എ.യു.പി. സ്‌കൂൾ, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ, സിറ്റി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രധാന വേദികൾ.

മാനന്തവാടി ഉപജില്ലയിലെ 102 വിദ്യാലയങ്ങളിൽ നിന്നായി 314 ഇനങ്ങളിലാണ് മത്സരങ്ങൾ.

3000-ത്തോളം വിദ്യാർഥികളാണ് വിവിധ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. രചനാ മത്സരങ്ങൾ മാനന്തവാടി എ.ഇ.ഒ. എം. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കമർലൈല, വൈസ് പ്രസിഡന്റ് എം. ലതിക, വാർഡ് മെമ്പർ റംല മുഹമ്മദ്, ഷെമീർ തുരുത്തിയിൽ, പി.കെ. സലാം, എഴുത്തൻ മമ്മൂട്ടി, മമ്മൂട്ടി മദനി, കെ. രാധിക, സി.ടി. ബീന, കെ.കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.