നീലേശ്വരം : കരയിലും പുഴയിലും ഒരുപോലെ ആവേശം വിതച്ച മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാർ ജലോത്സവത്തിൽ വയൽക്കര വെങ്ങാട്ട് ജലരാജാക്കൻമാരായി. കോട്ടപ്പറം പുരവഞ്ചി ടെർമിനലിലും ഇരുകരകളിലും അച്ചാംതുരുത്തി-കോട്ടപ്പുറം പാലത്തിലും ഒഴുകിയെത്തിയ വള്ളംകളിപ്രേമികളെ ആഹ്ലാദരവങ്ങളുടെ കൊടുമുടിയേറ്റിയാണ് ജലോത്സവം സമാപിച്ചത്. ന്യൂ ബ്രദേഴ്‌സ് മയ്യിച്ച രണ്ടും വി.ബി.സി. കുറ്റിവയൽ മൂന്നും സ്ഥാനം നേടി.

To advertise here,

15 ആൾ തുഴയും വനിതകളുടെ മത്സരത്തിൽ കഴിഞ്ഞവർഷത്തെ ജേതാക്കളായ കൃഷ്ണപിള്ള കാവുഞ്ചിറയെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളി വയൽക്കര വെങ്ങാട്ടിന്റെ വനിതകൾ ഇത്തവണ കിരീടം സ്വന്തമാക്കി. പാലിച്ചോൻ അച്ചാംതുരുത്തി മൂന്നാം സ്ഥാനം നേടി.

കഴിഞ്ഞവർഷത്തെ ജലരാജാക്കൻമാരായ അഴീക്കോടൻ അച്ചാംതുരുത്തി ഇത്തവണ 15 ആൾ തുഴയും മത്സരത്തിലെ കിരീടത്തിൽ ആശ്വാസവിജയം നേടി. വയൽക്കര വെങ്ങാട്ടിനാണ് രണ്ടാം സ്ഥാനം. ന്യൂബ്രദേഴ്‌സ് മയ്യിച്ച മൂന്നാം സ്ഥാനം നേടി. മികച്ച അച്ചടക്കമുള്ള ടീമിന് ഏർപ്പെടുത്തിയ ട്രോഫിക്ക് റെഡ്സ്റ്റാർ കാര്യങ്കോട് അർഹരായി.

സമാപന ചടങ്ങിൽ സന്ദീപ് വാരിയർ എം.എൽ.എ. ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു. നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. . രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായി.

വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ., കളക്ടർ ശ്രീധന്യ സുരേഷ്, ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജ് എന്നിവർ വിശിഷ്ടാതിഥികളായി.