ഉപ്പുതറ : മേരികുളം സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ അയ്യപ്പൻകോവിൽ സർവീസ് സഹകരണബാങ്ക്- മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി.

To advertise here,

ബാങ്ക് 10 പത്രമാണ് സ്പോൺസർ ചെയ്തത്. സ്കൗട്സ് ആൻഡ് ഗൈഡ്സ് പ്രതിനിധികൾ, എൻ.എസ്.എസ്. വൊളന്റിയർമാർ എന്നിവർക്ക് മാതൃഭൂമി പത്രത്തിന്റെ കോപ്പി നൽകി ബാങ്ക് പ്രസിഡന്റ് ജേക്കബ് പടലുങ്കൽ, ബാങ്ക് ഡയറക്ടർ ബോർഡംഗവും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടോമി അഴകൻപറമ്പിൽ എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ജോസ് സെബാസ്റ്റ്യൻ, സ്കൗട്ട് മാസ്റ്റർ മാർട്ടിൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അജനാസ് അനസ് (സയൻസ്), അജിത് കെ.രാജു (കൊമേഴ്സ്), സ്കൂൾ കായിക മേളയിൽ സംസ്ഥാനതലത്തിൽ വിജയികളായ ജസ്വിൻ ജോസ്, മിഥുൻ മാത്യൂസ് റോയ്‌, ജെഫിൻ പി.റോയ്‌, അജിത്ത് കുമാർ എന്നിവർക്കും മെമന്റോയും പ്രശസ്തിപത്രവും നൽകി അനുമോദിച്ചു.

സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ്. വൊളന്റിയർമാർ എന്നിവർ നേതൃത്വം നൽകി.