അടിമാലി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി അഞ്ചുയുവാക്കളെ ഡാൻസാഫ് സംഘവും, അടിമാലി പോലീസും ചേർന്ന് നേര്യമംഗലത്തുനിന്നും പിടികൂടി. രാജാക്കാട് പഴയവിടുതി സ്വദേശികളായ വെട്ടുകല്ലുകാട് അബിൻ (25), കളപ്പുരക്കൽ രാഹുൽ (19), ഉടുംബനാട്ട് അനന്തു (23), മുക്കുടി തറയിൽ അശ്വിൻ (24),

To advertise here,

എറണാകുളം മുളംതുരുത്തി മൂരിപറമ്പിൽ (വേഴേപറമ്പിൽ) അശ്വിൻ ബിജു (24) എന്നിവരെയാണ് നേര്യമംഗലം പാലത്തിനു സമീപത്തുള്ള ഷാപ്പുംപടിയിൽനിന്നും ചൊവ്വാഴ്ച പുലർച്ചെ ഡാൻസാഫ് സംഘം പിടികൂടിയത്.

പിടികൂടിയ പ്രതികളെ രാത്രി തന്നെ അടിമാലി പോലീസിന് കൈമാറി. ഒന്നും രണ്ടും പ്രതികളായ അബിനും രാഹുലും സഞ്ചരിച്ചിരുന്ന ബൈക്കിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവ് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. മൂന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾ കഞ്ചാവുമായി വന്ന ബൈക്കിന് പിന്നിലും മുന്നിലുമായി രണ്ടുവാഹനത്തിൽ സുരക്ഷയൊരുക്കി വരുന്നതിനിടെയാണ് ഉദ്യോഗസ്ഥസംഘത്തിന്റെ പിടിയിലായത്.

ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന് അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

പിടിയിലായ പ്രതികളെയും കഞ്ചാവും അടിമാലി പോലീസിന് കൈമാറി.സംഭവത്തിൽ മൂന്ന് ബൈക്കുകളും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവർ എല്ലാവരും സഹപാഠികൾ ആണ്.അടുത്തിടെ നാട്ടിൽ പോയിവന്ന പെരുമ്പാവൂരിലുള്ള ഒരു അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും ഉദ്യോഗസ്ഥസംഘത്തിന് വിവരം ലഭിച്ചു.അടിമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ അജീഷ് കെ. ജോൺ, ടി.എം. അബ്ബാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്തു. വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കി.