അടിമാലി : കനത്തമഴയിൽ കോൺക്രീറ്റ് പാലം തകർന്നു. അഞ്ചാംമൈൽ ഉന്നതി ഒറ്റപ്പെട്ടു. ആദിവാസികൾ ദുരിതത്തിൽ.
23-ാം വാർഡിലെ കാഞ്ഞിരവേലിക്ക് സമീപം മൂന്നാംമൈലിനേയും അഞ്ചാംമൈലിനേയും ബന്ധിപ്പിക്കുന്ന പാലമാണ് കഴിഞ്ഞപാലത്തിന്റെ അടിത്തറയാണ് കഴിഞ്ഞദിവസം പെയ്ത കനത്തമഴയിൽ തകർന്നത്.
കല്ലുകൾ ഇളകി പുഴയിൽ കിടക്കുന്നു. പാലത്തിൻറ ബാക്കിയുള്ള അടിത്തറക്കല്ലുകൾ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്.
അടുത്ത മഴയെ പാലം താങ്ങില്ല. അതിനുമുമ്പ് അടിയന്തരമായി പാലത്തിന്റെ ബലക്ഷയം സംഭവിച്ച ഭാഗം പുനർനിർമിച്ച് ഗതാഗത യോഗ്യമാക്കണം.
പാലം അപകടാവസ്ഥയിലായതോടെ ഉന്നതിമേഖലയിലെ നിരവധി കുടുംബങ്ങളും സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഗതാഗതവും തടസ്സപ്പെടും. ഒരു വാഹനവും പാലം വഴി കടന്നു പോകില്ല. നടക്കുന്ന കാര്യം തന്നെ പ്രശ്നമാണ്.
ഫണ്ടുണ്ട്, പണിയില്ല
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അംബേദ്കർ പദ്ധതി പ്രകാരം ഉന്നതിയിലെ റോഡ് കോൺക്രീറ്റിങ്, മൂന്നാംമൈൽ പാലം നിർമാണം, കമ്മ്യൂണിറ്റിഹാൾ നിർമാണം എന്നിവയ്ക്കായി അരക്കോടിയോളം രൂപ വകയിരുത്തിയിരുന്നതാണ്.
എന്നാൽ, കഴിഞ്ഞ 10 വർഷമായി റോഡ് കോൺക്രീറ്റ് വർക്കുകളും കമ്യൂണിറ്റിഹാളിന്റെ പണികളും ഭാഗികമായി മാത്രം ചെയ്തു. ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.
എന്നാൽ, പണം പൂർണമായി മാറിയെടുത്തതായി ഉന്നതിയിൽ ഉള്ളവർ പറയുന്നു.
പൂർത്തിയാക്കാൻ ദയവുണ്ടാകണം
മുടങ്ങികിടക്കുന്ന റോഡ് കോൺക്രീറ്റിങ്ങും കമ്യൂണിറ്റിഹാളിന്റെ പണികളും പാലത്തിന്റെ നിർമാണവും അടിയന്തരമായി പൂർത്തിയാക്കി ഉന്നതിയിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് വാർഡ് അംഗങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടു.
കൂടാതെ, ഉന്നതിയിലെ കുട്ടികളുടെ സാമൂഹികവും ആരോഗ്യപരവുമായ വികസനത്തിന് പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പിനോടൊപ്പം വനംവകുപ്പും അടിയന്തരമായി ഇടപെടണം.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വികസനപദ്ധതികൾ ഏറ്റവും വേഗത്തിൽ ചെയ്തു തീർത്തുതരണമെന്ന് വാർഡ് അംഗം അനീഷ് ഗോപി ചെങ്ങാങ്കൽ, ഊരുമൂപ്പൻ രാജപ്പൻ കാണി, വനസംരക്ഷണസമിതി. പ്രസിഡന്റ് ശോഭ സതീഷ് എന്നിവർ പറഞ്ഞു. ഇല്ലെങ്കിൽ കുഞ്ഞുങ്ങളുടെ പഠനം ഉൾപ്പടെ അവതാളത്തിലാകും.
Published: 29 Sept 2026, 03:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented