വാഗമൺ : പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ ടൗണിൽ തെരുവുനായ ശല്യം ഭീതി വിതയ്ക്കുന്നു. ദിനംപ്രതി പതിനായിരക്കണക്കിന് വിനോദസഞ്ചാരികളും കുട്ടികളുമടക്കം എത്തുന്നയിടമാണ് വാഗമൺ. ടൗണിൽ നായ്ക്കളുടെ ശല്യംകാരണം വഴിനടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.

To advertise here,

ടൗണിൽ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യം വൻതോതിൽ കുമിഞ്ഞു കൂടുന്നതാണ് തെരുവുനായ്ക്കൾ പെരുകാൻ കാരണം. തള്ളുന്ന മാലിന്യം തെരുവുനായ്ക്കൾക്ക് യഥേഷ്ടം ഭക്ഷണം ലഭിക്കാൻ ഇടയാക്കുന്നു. ഇത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

മാലിന്യം കൃത്യമായി നീക്കംചെയ്യുന്നതിലോ, തെരുവുനായ ശല്യം പരിഹരിക്കുന്നതിലോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അപകടങ്ങൾ ഒഴിവാക്കാൻ പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായി ഇടപെട്ട് മാലിന്യസംസ്കരണവും തെരുവുനായ നിയന്ത്രണവും ഉറപ്പാക്കണമെന്നാണ് ആവശ്യം.