വണ്ണപ്പുറം : ഓടയ്ക്ക് മുകളിലെ സ്ലാബുകൾ തകർന്നുകിടക്കുന്നു. മറ്റെവിടെയുമല്ല. വണ്ണപ്പുറം ടൗണിലെ സ്കൂളിന് അടുത്താണ്. കുഞ്ഞുങ്ങൾക്ക് അപകടമുണ്ടാകുന്ന രീതിയിൽവരെ ഓടയുടെ മൂടികൾ തകർന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.
വണ്ണപ്പുറം എസ്.എൻ.എം. സ്കൂളിന് സമീപത്തുകൂടി കടന്നുപോകുന്ന പൊതുമരാമത്ത് റോഡിന്റെ അരികിലുള്ള ഓടയുടെ 200 മീറ്റർ ഭാഗത്താണ് ഇത്തരത്തിൽ മൂടി തകർന്നുകിടക്കുന്നത്. സ്ലാബുകൾ ഒടിഞ്ഞ് ഇരുമ്പുകമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന. മൂടികൾക്കിടയിൽ വലിയ വിടവുകളും രൂപപ്പെട്ടിട്ടുണ്ട്. ഈ വിടവുകളിൽ കാൽനട യാത്രക്കാരുടെ കാൽ കുടുങ്ങി അപകടവും ഉണ്ടായിട്ടുണ്ട്.
പലതവണ പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ചു. കുറച്ചുനാൾ മുൻപ് ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി. പിന്നെ ഒരു വിവരവുമില്ല.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ ദിവസവും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. സ്ലാബുകൾ തകർന്നുകിടക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കുകയാണ്. ഇത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു, അപകടസാധ്യതയും കൂട്ടും.
തകർന്ന സ്ലാബുകൾക്കുപകരം പുതിയ സ്ലാബുകൾ വിരിച്ച് പ്രശ്നം പരിഹരിക്കണം.
Published: 07 Oct 2026, 02:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented