തൊടുപുഴ : കരുതലും സാന്ത്വനവും പരിചരണവും ഏറ്റവും ആവശ്യമുള്ള മനുഷ്യരിലേക്ക് കൂടുതൽ കാര്യക്ഷമമായി സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് ഇടപെടുന്നു.

To advertise here,

 

ജില്ലയിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർക്കാർ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വിവിധ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളിൽ ഏകീകൃത സ്വഭാവവും ഗുണനിലവാരവും നിലനിർത്തുന്നതിനും ആവശ്യമായ നടപടികൾ ചർച്ച ചെയ്തു.ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ജില്ലാ പാലിയേറ്റീവ് കെയർ കോഡിനേറ്ററിൽനിന്ന്‌ നിലവിലെ പ്രവർത്തനങ്ങൾ, നേരിടുന്ന വെല്ലുവിളികൾ, പരിഹരിക്കേണ്ട വിഷയങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ മനസ്സിലാക്കി.നിലവിലുള്ള പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയും ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും ഉറപ്പാക്കിയും പാലിയേറ്റീവ് പരിചരണ മേഖലയിൽ പുതിയ ഉണർവും കരുത്തും സൃഷ്ടിക്കാനാണ് തീരുമാനം.