മൂന്നാർ : ടൗണിൽ ദേശീയപാതയോരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ട് ദിവസങ്ങളായി. എന്നാൽ, റവന്യൂ വകുപ്പും മൂന്നാർ പഞ്ചായത്തും ഇതുവരെയും നടപടി തുടങ്ങിയിട്ടില്ല.നടപ്പാതയും റോഡും കൈയേറിയുള്ള വഴിയോരക്കച്ചവടങ്ങൾ ഒഴിപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ടൗണിൽ മരക്കാർ ബിൽഡിങ്ങിന് മുമ്പിലെ 15 വഴിയോരക്കടകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നേരത്തേ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ 14 കടയുടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ ഭാഗം കേൾക്കാതെയാണ് പഞ്ചായത്തിന്റെ നടപടിയെന്ന് ആരോപിച്ചായിരുന്നു ഹർജി.
തുടർന്ന്, ഇവരുടെ ഭാഗം കേൾക്കാൻ കോടതി പഞ്ചായത്തിന് നിർദേശം നൽകി. പഞ്ചായത്ത് ഇവരുടെ വിശദീകരണം കേട്ടു. പാതയോരം കൈയേറിയാണ് ഇവർ കച്ചവടം നടത്തുന്നതെന്നും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്നും പഞ്ചായത്ത്, കോടതിയിൽ റിപ്പോർട്ട് നൽകി. ഇതോടെ ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടു പോകാൻ ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. എന്നാൽ, ഇതുവരെയും ഒഴിപ്പിച്ചില്ല.പലതവണ ഇതിന് എതിരേ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നുവെങ്കിലും രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽമൂലം നടപടികൾ പൂർത്തിയാക്കാനായില്ല. നടപ്പാതകളും റോഡിന്റെ വശങ്ങളും കൈയേറി കടകൾ സ്ഥാപിക്കുന്നത് ഗതാഗത ക്കുരുക്കിന് കാരണമാകുന്നുവെന്ന് കാലങ്ങളായി നിലനിൽക്കുന്ന ആക്ഷേപമാണ്. പ്രതിഷേധം ശക്തമാകുമ്പോൾ പഞ്ചായത്ത് നടപടി സ്വീകരിക്കുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഈ സ്ഥലങ്ങൾ വീണ്ടും കൈയേറും.
Published: 23 Nov 2026, 12:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented