ബെംഗളൂരു : എ.ഐ.ടി.യു.സി. 43-ാംദേശീയ സമ്മേളനത്തിന് ബെംഗളൂരുവിൽ തുടക്കമായി. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറി പാംബിസ് ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു. ദേശീയ വർക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം അധ്യക്ഷനായിരുന്നു.
സ്ത്രീകളുൾപ്പെടെയുള്ള തൊഴിലാളികൾ അണിനിരന്ന റാലിയോടെയായിരുന്നു സമ്മേളനത്തിന്റെ തുടക്കം. ആദ്യദിനം ജനറൽ കൗൺസിൽ യോഗം, പ്രതിനിധി സമ്മേളനം, റിപ്പോർട്ടുകളുടെ അവതരണം, കമ്മിറ്റികളുടെ രൂപവത്കരണം തുടങ്ങിയവ നടന്നു.
റിപ്പോർട്ടുകളിന്മേൽ തിങ്കളാഴ്ച ചർച്ച നടക്കും.
അഞ്ചുദിവസം നീളുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ട്രേഡ് യൂണിയൻ നേതാക്കളും പ്രതിനിധികളുമെത്തുന്നുണ്ട്.1350 പ്രതിനിധികളാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നായി പങ്കെടുക്കുന്നത്. കേരളത്തിൽനിന്ന് 170 പേരുണ്ട്. 14 വിദേശരാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ക്ഷണിതാക്കളായി പങ്കെടുക്കുന്നുണ്ട്.എ.ഐ.ടി.യു.സി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി അമർജിത് കൗർ, ദേശീയ ഭാരവാഹികളായ
വിദ്യാസാഗർ ഗിരി, സുകുമാർ ദാംലെ, കെ. സുബ്ബരായൻ എം.പി., രാമകൃഷ്ണ പാണ്ഡെ, കെ.പി. രാജേന്ദ്രൻ, വാഹിദ നിസ്സാം, ആർ. പ്രസാദ്, രമൻ ദാസ്, ലീനാ ചാറ്റർജി, ടി.എം. മൂർത്തി, നിർമൽ സിങ് ധവാൻ, സി.എച്ച്. വെങ്കിടാചലം എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിച്ചു.
Published: 23 Nov 2026, 12:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented