ബെംഗളൂരു : ആരോഗ്യസംരക്ഷണ സന്ദേശവുമായി കനറാ ബാങ്ക് നടത്തിയ നാലാമത് മാരത്തണിൽ മികച്ച പങ്കാളിത്തം. 11,286 പേരാണ് മൂന്ന് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, 10 കിലോമീറ്റർ വിഭാഗങ്ങളിലായി നടത്തിയ ഓട്ടത്തിൽ മത്സരിച്ചത്. ചെറിയ കുട്ടികൾ മുതൽ വയോധികർവരെയുള്ള നഗരവാസികൾ മാരത്തണിൽ പങ്കെടുക്കാൻ എത്തി. കനറാ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ ബ്രജേഷ് കുമാർ സിങ് ഫ്ളാഗ് ഓഫ് നിർവഹിച്ചു. ബാങ്കിങ് സേവനങ്ങൾ നൽകുകയെന്നത് മാത്രമല്ല കനറാ ബാങ്കിന്റെ ലക്ഷ്യമെന്നും ആരോഗ്യമുള്ള സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുമെന്നും അതിന്റെ ഭാഗമാണ് മാരത്തൺ സംഘടിപ്പിച്ചെതെന്നും അദ്ദേഹം പറഞ്ഞു.
അത്ലറ്റിക് താരം എം.ആർ. പൂവമ്മ മുഖ്യാതിഥിയായിരുന്നു. വനിത-പുരുഷ എന്നീ രണ്ട് വിഭാഗങ്ങളിലായി 10 കിലോ മീറ്റർ ഓട്ടത്തിൽ ഒന്നാമത് എത്തിയവർക്ക് രണ്ട് ലക്ഷം രൂപ സമ്മാനമായി നൽകി. രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപ വീതവും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും ലഭിച്ചു. അഞ്ച് കിലോമീറ്റർ ഓട്ടത്തിലെ ഒന്നാംസമ്മാനം ഒരുലക്ഷം രൂപയും രണ്ടാം സമ്മാനം 50,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമായിരുന്നു.
Published: 23 Nov 2026, 12:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented