കട്ടപ്പന : നഗരത്തിൽ മറുനാടൻ തൊഴിലാളികൾ റോഡരിക് കൈയേറി നടത്തിയ നിരോധിത ഉത്പന്നങ്ങളുടെ വില്പനകേന്ദ്രം നഗരസഭാ ആരോഗ്യവകുപ്പ് വിഭാഗം പൊളിച്ചുനീക്കി.

To advertise here,

മൂന്നുമാസം മുമ്പ് ഇതേ സ്ഥാപനം ഓപ്പറേഷൻ തൂഫാനിൽപ്പെടുത്തി പോലീസും നഗരസഭയും ചേർന്ന് നീക്കിയിരുന്നു. എന്നാൽ, ഒരുമാസമായി റോഡരിക് കൈയേറി വീണ്ടും നിരോധിത പാൻമസാല വിൽക്കാൻ തുടങ്ങി.

 

ഞായറാഴ്ചകളിൽ കട്ടപ്പന നഗരത്തിൽ നൂറുകണക്കിന് മറുനാടൻ തൊഴിലാളികൾ എത്തുന്നുണ്ട്. ഇവർ ലഹരി ഉപയോഗിച്ചുണ്ടാക്കുന്ന സംഘർഷങ്ങൾ പതിവാണ്. നഗരത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ച നിരോധിത പച്ചകുത്തുകേന്ദ്രങ്ങളും നഗരസഭ ഇടപെട്ട് നീക്കംചെയ്തു.

നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി.ജോൺ, ജീവനക്കാരായ ബിബിൻ തോമസ്, ബിജു മാത്യു, മനു ബാബു എന്നിവർ നേതൃത്വം നൽകി.