അരികിടിഞ്ഞിട്ട് രണ്ടുവർഷം, ആരും എന്താ അപകടസാധ്യത കാണാത്തത്‌

To advertise here,

മുള്ളരിങ്ങാട് : അമയൽതൊട്ടി പള്ളിക്കവലയിൽ ജുമുആ മസ്ജിദിനു സമീപം റോഡിന്റെ അരിക് ഇടിഞ്ഞ് അപകടാവസ്ഥയിൽ.

രണ്ട് വർഷംഅവഗണന മാത്രം

വെള്ളക്കയം-തലക്കോട് റോഡിൽ അറുപതുമീറ്റർ ദൂരമാണ് ഇടിഞ്ഞിരിക്കുന്നത്.

രണ്ട് വർഷംകഴിഞ്ഞിട്ടും പി.ഡബ്ല്യു.ഡി. തിരിഞ്ഞുനോക്കുന്നില്ല. നിരവധി തവണ ബന്ധപ്പെട്ട അധികാരികളോട് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടെങ്കിലും അധികൃതർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന നാട്ടുകാർ പറയുന്നു.

മുള്ളരിങ്ങാട്-തലക്കോട് വഴി കോതമംഗലത്തേക്ക്‌ ഇതുവഴി ബസ് സർവീസ് ഉണ്ട്.

കൂടാതെ ഹൈറേഞ്ചിൽനിന്ന് പട്ടയക്കുടിവഴി വരുന്ന നൂറുകണക്കിന് വാഹനങ്ങൾ ഈ റോ‍ഡിലൂടെയാണ് പോകുന്നത്.

നിരവധി സ്കൂൾ ബസുകളും ഇതുവഴി പോകുന്നുണ്ട്.

ഇടിഞ്ഞിരിക്കുന്ന ഭാഗം കാടുകയറി കിടക്കുന്നതിനാൽ രാത്രി ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് റോഡിന്റെ അപകടസ്ഥിതി അറിയാൻ കഴിയില്ല. ഇത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. രാത്രി ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളും അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്.

അമയൽതൊട്ടി ചെക്ക്ഡാമിന്‌ അടുത്താണ് ഇടിഞ്ഞ ഭാഗം വേനലിലും ഇവിടെ വെള്ളം കെട്ടിനിൽക്കുന്നതിനാൽ റോഡ് കുതിർന്ന് കൂടുതൽ ഇടിഞ്ഞു പോകുന്ന അവസ്ഥയിൽ ആണ്.

അപകടം ഉണ്ടാകുന്നതുവരെ കത്തിരിക്കാതെ റോഡ് പണിയണമെന്നതാണ് ആവശ്യം.