തിരുവനന്തപുരം : ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

To advertise here,

കെ.പി.സി.സി. ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ദേശഭക്തിഗാനാർച്ചനയും നടന്നു. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി, കെ.പി.സി.സി. മുൻപ്രസിഡന്റ് എം.എം. ഹസ്സൻ, മന്ത്രി കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി., ജെബി മേത്തർ എം.പി., നെയ്യാറ്റിൻകര സനൽ, പാലോട് രവി, ശരത്ചന്ദ്രപ്രസാദ്, വി.എസ്. ശിവകുമാർ, ചെറിയാൻ ഫിലിപ്പ്, മണക്കാട് സുരേഷ്, ഡി.സി.സി. പ്രസിഡന്റ് എൻ. ശക്തൻ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിപാർക്കിലെ ഗാന്ധിജിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. ഭിന്നശേഷി വിദ്യാർഥികൾക്കായി പ്രത്യേക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മന്ത്രിമാരായ കെ.മുരളീധരനും സി.പി. ജോണും ക്യാൻവാസിൽ ചിത്രം വരച്ചുചേർത്താണ് മത്സരത്തിന് തുടക്കമിട്ടത്. തുടർന്ന് ചിത്രകാരൻ ജി.ആനന്ദ് ഗാന്ധിജിയുടെ ചിത്രം തത്സമയമായി പൂർത്തിയാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ വിവിധ സ്‌കൂളുകളിലെ 21 വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള ചിത്രരചനാ കിറ്റുകളുടെ വിതരണം കെ.മുരളീധരനും സി.പി.ജോണും മേയർ വി.വി. രാജേഷും ചേർന്ന് നിർവഹിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സബിൻ സമീദ്, അഡീഷണൽ ഡയറക്ടർമാരായ കെ.ജി.സന്തോഷ്, കെ.പി.സരിത, ഡെപ്യൂട്ടി ഡയറക്ടർ എസ്.ജയകുമാർ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ.പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

കേരള ഗാന്ധി സ്മാരകനിധിയുടെ ഗാന്ധി ജയന്തി ദിനാചരണ സേവന വാരാചരണ പരിപാടികൾ മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി ദിനാചരണ സേവന വാരാചരണത്തിന്റെയും ഗാന്ധി ആത്മകഥയിലൂടെ എന്ന വീഡിയോ പരമ്പരയുടെയും ലോഗോ ഗാന്ധി സ്മാരക നിധി വൈസ് ചെയർമാൻ ജി.

സദാനന്ദനും ഗാന്ധി ദർശൻ കൺവീനർ എൻ.സാബുവിനും നൽകി മന്ത്രി പ്രകാശനം ചെയ്തു. വിവിധ ലോഗോകളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.

കേരള വണിക വൈശ്യ യൂത്ത് ഫെഡറേഷൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാന്ധി യുവദർശൻ യുവസംഗമം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.വി.വി.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി എം.രാമചന്ദ്രൻ ചെട്ട്യാർ, പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ട്യാർ, യൂത്ത് ഫെഡറേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ് കെ. ശിവാവെങ്കിടേഷ്, സുബ്രമണ്യൻ ചെട്ട്യാർ തുടങ്ങിയവരും പങ്കെടുത്തു.

ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റിയുടെ ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ നിർവഹിച്ചു. വട്ടിയൂർക്കാവ് നിയോജകമണ്ഡലം പ്രസിഡന്റ് പേരൂർക്കട ഒ.എസ്.രാജീവ്കു‌മാർ അധ്യക്ഷനായി. നേതാക്കളായ കെ.എം.അബ്ദുൽസലാം, ആന്റണി ആൽബർട്ട്, എ.എസ്. ചന്ദ്രപ്രകാശ് എന്നിവർ പ്രസംഗിച്ചു.

ഡി.സി.സി. ഓഫീസിൽ പ്രസിഡന്റ് എൻ.ശക്തന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ആർ.വത്സലൻ, കടകംപള്ളി ഹരിദാസ്, എസ്.ജലീൽ മുഹമ്മദ്, കൈമനം പ്രഭാകരൻ, കെ.വി.അഭിലാഷ്, കമ്പറ നാരായണൻ തുടങ്ങിയവരും പങ്കെടുത്തു. ജില്ലയിലെ വിവിധ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി യാത്രകൾ നടത്തി. ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണ പരിപാടികൾ നടത്തി.