കളക്ടറുടെ വിവാദ കത്ത് പിൻവലിക്കണം

To advertise here,

പൈനാവ് : വനപ്രദേശത്തോട് ചേർന്ന് താമസിക്കുന്ന കർഷകർ വൈകീട്ട് ആറിനുശേഷം പുറത്തിറങ്ങരുതെന്ന ഇടുക്കി ജില്ലാകളക്ടറുടെ വിവാദ കത്തിനെതിരേ കേരള യൂത്ത് ഫ്രണ്ട്(എം) ഇടുക്കി ജില്ലാ കമ്മിറ്റി പന്തംകൊളുത്തി പ്രകടനവും പ്രതിഷേധസമ്മേളനവും നടത്തി.

കേരള കോൺഗ്രസ്(എം) ജില്ലാ സെക്രട്ടറി ഷിജോ തടത്തിൽ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ജോസ് കുഴികണ്ടം മുഖ്യപ്രഭാഷണം നടത്തി.

കർഷകരുടെയും വനാതിർത്തിപ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണ ജനങ്ങളുടെയും സ്വാഭാവിക ജീവിതത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രതിഷേധസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നേതാക്കളായ വിപിൻ സി.അഗസ്റ്റിൻ, ആൽബിൻ വറപോള, പ്രിൻറോ ചെറിയാൻ, ബ്രീസ് മുള്ളൂർ, ജോമറ്റ് ഇളംതുരുത്തിയിൽ, പ്രിൻസ് ജോസഫ് ഡിജോ വട്ടോത്ത്, സിജി ചാക്കോ, ജേക്കബ് പിണക്കാട്ട്, സിബി മൈക്കിൾ റോബിൻ ആലപ്പുരയ്ക്ക‌ൽ, മാത്യു അഗസ്റ്റിൻ, ഹരി ഡിവിൻ കുര്യൻ ജോബിൻ ജോസഫ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.