നെടുങ്കണ്ടം : കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി എം. അനന്തകൃഷ്ണനെ(26) എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. സി.പി.എം. പ്രവർത്തകർ ആക്രമിച്ചതായി പരാതി. സംഭവത്തിൽ എട്ടുപേർക്കെതിരേ കേസ്, രണ്ടുപേർ അറസറ്റിൽ. പാമ്പാടുംപാറ സ്വദേശികളായ ഡിലു, വിഷ്ണു വിജയൻ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് ആറുപേർക്കായി നെടുങ്കണ്ടം പോലീസ് പോലീസ് തിരച്ചിൽ ആരംഭിച്ചു. തലയ്ക്ക് പരിക്കേറ്റ അനന്തകൃഷ്ണനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം എം.ഇ.എസ്. കോളേജിൽ വിദ്യാർഥി സംഘടനകൾ തമ്മിൽ പ്രശ്‌നം നിലനിന്നിരുന്നു. ഇത് പറഞ്ഞുതീർക്കുന്നതിനായി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള കെ.എസ്.യു. പ്രവർത്തകർ കോളേജിലെത്തിയിരുന്നു. ഇവിടെനിന്ന് മടങ്ങുന്നതിനിടെ 2.15-ഓടെ കല്ലാർ കെ.എസ്.ഇ.ബി. ജങ്ഷനിൽ അനന്തകൃഷ്ണൻ ഓടിച്ചുവന്ന സ്‌കൂട്ടർ തടഞ്ഞുനിർത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. അനന്തകൃഷ്ണന്റെ മൊഴി നെടുങ്കണ്ടം പോലീസ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ കെ.എസ്.യു. പ്രവർത്തകർ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി സി.പി.എം. നേതൃത്വം ആരോപിച്ചു. എം.ഇ.എസ്. കോളേജിൽ എസ്.എഫ്.ഐ. വലിയ വിജയം നേടിയതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നും സംഭവത്തിൽ പോലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സി.പി.എം. ആരോപിച്ചു.
Published: 02 Oct 2026, 01:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented