ഏഷ്യാ-പസഫിക് മോട്ടോർസ്പോർട്ട് ചാമ്പ്യൻഷിപ്പ്
മൂലമറ്റം : തായ്ലാൻഡിൽ നടന്ന ഏഷ്യാ-പസഫിക് മോട്ടോർസ്പോർട്ട് ചാമ്പ്യൻഷിപ്പിൽ ടു-അവർ എൻഡുറൻസ് കാർട്ടിങ് വിഭാഗത്തിൽ ഇന്ത്യയെ ആദ്യമായി ആറാം സ്ഥാനത്തെത്തിച്ചത് രണ്ട് മലയാളി 'ഡ്രൈവർമാരാ'യിരുന്നു. അതും ആദ്യമായി പങ്കെടുത്ത അന്താരാഷ്ട്ര മത്സരത്തിലാണ് ഇരുവരും നേട്ടത്തിലേക്ക് ഓടിച്ചുകയറിയതെന്ന പ്രത്യേകതയുമുണ്ട്.
അലൻ ജോ മാത്യു(26), ക്രിസ് നെവിൻ ഫ്രാൻസിസ്(18) എന്നിവരാണ് ആ താരങ്ങൾ. ഒക്ടോബർ 23 മുതൽ 25 വരെയായിരുന്നു മത്സരങ്ങൾ.തൃശ്ശൂർ കുന്നംകുളത്ത് ഇപ്പോൾ താമസിക്കുന്ന അലൻ ജോ മാത്യു (26), കൂവപ്പള്ളി പനംപള്ളി പി.ടി. മാത്യു-ഷൈനി ദമ്പതിമാരുടെ മകനാണ്.ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അലൻ ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യയുടെ കീഴിൽ നടന്ന മത്സരങ്ങളിൽ പോഡിയം ഫിനിഷുകൾ നടത്തി വിജയികളുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലുടനീളം നടന്ന ക്ലബ് തല മത്സരങ്ങളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.ഫോർ-സ്ട്രോക്ക് കാർട്ടിങ്ങിൽ വിദഗ്ധനായ അലൻ, രണ്ട് വർഷത്തെ കഠിനമായ പരിശീലനത്തിനൊടുവിലാണ് ദേശീയ ടീമിൽ യോഗ്യത നേടിയത്. വേഗത്തിനൊപ്പം കൃത്യതയും സ്ഥിരതയും ആവശ്യമായ ഒരു വിഭാഗമാണ് ഫോർ-സ്ട്രോക്ക് കാർട്ടിങ്.
വിദേശത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രഗല്ഭരായ ഡ്രൈവർമാർക്കെതിരേ മികച്ച സ്കോർ നേടാനായതിൽ സന്തോഷമുണ്ടെന്ന് അലൻ പറഞ്ഞു.
മോട്ടോർ സ്പോർട്ടിന് യാതൊരു പ്രോത്സാഹനവും ഒരിടത്തുനിന്നും താരങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരിഭവവും അലൻ പങ്കുവെച്ചു.തൃശ്ശൂർ സ്വദേശി കളത്തോട് സ്വദേശി ക്രിസ് നെവിൻ ഫ്രാൻസിസ് (18)-ആണ് ടീമിലെ മറ്റംഗം. ക്രിസ് നെവിൻ ഫ്രാൻസിസ് 2024-ൽ ഷാർജയിൽ നടന്ന ഒരു മത്സരത്തിൽ വിജയിച്ച താരമാണ്.
അതേ വർഷം നടന്ന എം.ഐ.കെ.എ. കാർട്ടിങ് കാർണിവലിൽ രണ്ട് തവണ റണ്ണർ-അപ്പുമായി ഇരുവരും.
അലൻ ഇതിനകം തന്നെ മോട്ടോർസ്പോർട്ട് രംഗത്ത് തന്റെ സാന്നിധ്യം അറിയിച്ച താരമാണ്.
Published: 29 Oct 2026, 01:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented