വണ്ടിപ്പെരിയാർ : പെരിയാർ കടുവ സങ്കേതത്തിന് സമീപം വള്ളക്കടവ് പെരിയാർ നദിയുടെ ഭാഗത്ത് കണ്ട രാജവെമ്പാലയെ പിടികൂടി. പ്രസാദ് കടയ്ക്ക് സമീപം താമസംപത്തിൽ വീട്ടിൽ വിജയന്റെ വീടിന് സമീപമാണ് രാജവെമ്പാലെ പിടികൂടിയത്.

To advertise here,

തിങ്കളാഴ്ച വൈകീട്ട് വിജയന്റെ ഭാര്യ രേണുക പെരിയാർ നദിയിൽ വസ്ത്രം കഴുകന്നതിനായി പോയ സമയം നദിക്കരയിൽ രാജവെമ്പാലയെ കണ്ടിരുന്നു. എന്നാൽ ഇരുചക്രവാഹനത്തിന്റെ ടയർ ആയിരിക്കുമെന്ന് കരുതി ഇവർ വീട്ടിലേക്ക്‌ മടങ്ങി.

എന്നാൽ ചൊവ്വഴ്ച രാവിലെ എട്ടോടെ ഇവരുടെ മകൻ വിശാഖ് കുളിക്കുന്നതിനായി നദിയിൽ എത്തിയപ്പോൾ അതേസ്ഥാനത്ത് രാജവെമ്പാലയെ കാണുകയും ചെയ്തു.

ശബ്ദം കേട്ട് ഇത് അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. ഇതനുസരിച്ച് വിട്ടുകാർ വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വിവരമറിയിച്ചതനുസരിച്ച് ഇവർ എത്തി രാജവെമ്പാലയെ ഒമ്പതരയോടെ പിടികൂടുകയായിരുന്നു.

തുടർന്ന് രാജവെമ്പാലയെ പെരിയാർ കടുവസങ്കേതത്തിലെ ഗവി കളറടിച്ചാൻ സെക്ഷനിൽപ്പെട്ട ഉൾവനത്തിലേക്ക്‌ തുറന്നുവിട്ടു.

പിടികൂടിയ രാജവെമ്പാല ആൺ വർഗത്തിൽപ്പെട്ടതാണന്നും പത്തടിയോളം നീളമു​െണ്ടന്നും വനപാലകർ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.കെ. ഷിനു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. വിഷ്‌ണു, പ്രൊട്ടക്ഷൻ വാച്ചർ വിഷ്ണു രാധാകൃഷ്ണൻ, ഡ്രൈവർ പി.എം. അബ്ബാസ് എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്.