വിദ്യാർഥികൾ പകർത്തിയ ദൃശ്യങ്ങൾ വൈറൽ

To advertise here,

കട്ടപ്പന : ഫോൺ ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വിദ്യാർഥികൾ.

കാഞ്ചിയാറിലെ സയൺ സ്‌കൂളിലെ ബസ് ഡ്രൈവറുടെ ദൃശ്യങ്ങളാണ് വൈറലായത്. അശ്രദ്ധയോടെയും അമിതവേഗത്തിലും വാഹനമോടിച്ച് ഒട്ടേറെ അപകടങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ ഡ്രൈവറുടെ നടപടിക്കെതിരേ വ്യാപകവിമർശനമാണ് ഉയർന്നുവരുന്നത്.

ബസിന്റെ മുൻഭാഗത്തിരുന്ന വിദ്യാർഥികളിൽ ഒരാളാണ് ദൃശ്യങ്ങൾപകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നടപടിയെടുക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു.

ദൃശ്യങ്ങൾ രണ്ടാഴ്ച മുൻപുള്ളതാണെന്നും അടിയന്തര ഘട്ടത്തിൽ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടാനാണ് ഡ്രൈവർ ഫോൺ ഉപയോഗിച്ചതെന്നും സ്‌കൂൾ അധികൃതർ പറയുന്നു. എങ്കിലും ഓട്ടത്തിനിടെ ഫോൺ ഉപയോഗിച്ച ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. സ്‌കൂളിൽ ഫോൺ നിരോധിച്ചിട്ടുണ്ടെങ്കിലും ബാഗിൽ ഒളിച്ചുവെച്ച ഫോൺ ഉപയോഗിച്ചാണ് വിദ്യാർഥി ദൃശ്യങ്ങൾ പകർത്തിയതെന്നാണ് സ്‌കൂൾ ജീവനക്കാർ നൽകുന്ന സൂചന.